പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തു കാൻസർ ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടു നിർണായക നീക്കവുമായി കേന്ദ്രസർക്കാർ.
അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത കാൻസർ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി പരമാവധി 30 ശതമാനമായി നിജപ്പെടുത്തി.
ഇതോടെ പല മുൻനിര കാൻസർ മരുന്നുകളുടെയും പരമാവധി ചില്ലറവിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയവും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാവിധ കാൻസർ മരുന്നുകൾക്കും ഈ വിലനിയന്ത്രണം ബാധകമായിരിക്കും.
Tags : Prices CancerDrugs Decrease CancerTreatment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash