ആക്രമിക്കപ്പെട്ട ടാങ്കർ കപ്പൽ.
ദോഹ: ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഖത്തർ തീരത്തോട് ചേർന്ന് ‘ഏസേഴ്സ്’ എന്നു പേരുള്ള ടാങ്കർ കപ്പൽ ആക്രമിക്കപ്പെട്ടു. കപ്പലിൽ ഒന്നിലധികം ആയുധങ്ങൾ പതിച്ചു.
ജീവനക്കാർക്കു പരിക്കുണ്ടെന്നാണ് റിപ്പോർട്ട്. യുഎസും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കപ്പെടുന്നതു പതിവാണ്.
ഇത്തരം സംഭവങ്ങളിൽ കപ്പലുകളിലെ 24 ജീവനക്കാർ കൊല്ലപ്പെടുകയും 93 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
Tags : TankerShip Attacked StraitofHormuz AcesShip