x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ മാത്യു കാവുകാട്ടിന്‍റെ ശ്രാദ്ധപ്പെരുന്നാള്‍ ആചരണം ഇന്ന്

വെബ്ഡെസ്ക്
Published: October 9, 2026 12:14 AM IST | Updated: October 9, 2026 12:14 AM IST

മാര്‍ മാത്യു കാവുകാട്ടിന്‍റെ ശ്രാദ്ധപ്പെരുന്നാള്‍

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ര്‍ച്ച്ബി​ഷ​പ് ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ 57-ാമ​ത് ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ള്‍ ആ​ച​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ൽ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം​വ​രെ തു​ട​ര്‍ച്ച​യാ​യി വി​ശു​ദ്ധ​കു​ര്‍ബാ​ന​യും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും. ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് വി​ത​ര​ണം ചെ​യ്യാ​നു​ള്ള പൊ​തി​ച്ചോ​റു​ക​ളു​മാ​യാ​ണ് വി​ശ്വാ​സീ സ​മൂ​ഹം പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത്.

രാ​വി​ലെ 5.30ന് ​വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി, ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, ഏ​ഴി​ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, 8.30ന് ​ഫാ. ജ​യിം​സ് പാ​ല​യ്ക്ക​ല്‍, ഫാ. ​ജ​യിം​സ് കു​ന്നി​ല്‍, ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, 9.45ന് ​മാ​ര്‍ കാ​വു​കാ​ട്ടി​ല്‍നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച വൈ​ദി​ക​ര്‍, 11ന് ​ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും.

12.15ന് ​പൊ​തി​ച്ചോ​ര്‍ നേ​ര്‍ച്ച ആ​ശീ​ര്‍വാ​ദം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​അ​തി​രൂ​പ​ത കൂ​രി​യ​യി​ലെ വൈ​ദി​ക​രും അ​ഞ്ചി​ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി​യും വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും.​ ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ച​രി​ത്ര​മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ വി​വ​ര​ിക്കു​ന്ന മാ​ര്‍ കാ​വു​കാ​ട്ട് മ്യൂ​സി​യം വി​ശ്വാ​സീ സ​മൂ​ഹ​ത്തി​നു കാ​ണു​ന്ന​തി​ന് അ​വ​സ​മു​ണ്ടാ​യി​രി​ക്കും.

Tags : Deepika DeepikaNewspaper BreakingNews Commemoration of Mar Mathew Kavukatt's

Recent News

Corehub Up