x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ബ​ഹ​ളം വ​ച്ച​പ്പോ​ൾ യു​വാ​വ് ഇ​റ​ങ്ങി​യോ​ടി

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 11:59 PM IST | Updated: October 9, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ യു​വാ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബ​സി​ൽ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി ഉ​ട​ൻ ത​ന്നെ ബ​ഹ​ളം വ​യ്ക്കു​ക​യും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് ബ​സ് നി​ർ​ത്തി​യ ഉ​ട​ൻ ത​ന്നെ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി​ട്ടു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up