സണ്ണി ജോസഫ്
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്തു മുഖ്യമന്ത്രിക്കെതിരേ നടത്തിയ പത്രസമ്മേളനത്തിന്റെ പശ്ചാത്തലം സംബന്ധിച്ചു താൻ നേരിട്ടു വിശദീകരണം ചോദിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
യുവമോർച്ചയുടെയും എസ്എഫ്ഐയുടെയും സമരങ്ങളെ വിമർശിക്കാനാണ് താൻ പത്രസമ്മേളനം നടത്തിയതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് യുഡിഎഫിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയതെന്നുമാണ് അടൂർ പ്രകാശിന്റെ വിശദീകരണം. ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.അടൂർ പ്രകാശ് ഉന്നയിച്ച വിഷയത്തിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Sunny Joseph says rules is being examined