x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത് ഉ​ദ്യോ​ഗ​സ്ഥ പോ​ര് അ​ല്ല, ച​ല​ഞ്ച് മാ​ത്ര​മെ​ന്ന് മ​ന്ത്രി ഷാ​ജി

വെബ്ഡെസ്ക്
Published: October 9, 2026 12:27 AM IST | Updated: October 9, 2026 12:27 AM IST

മ​​​ന്ത്രി കെ. ​​​എം. ഷാ​​​ജി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ന്‍റെ മാ​​​ലി​​​ന്യ​​​മു​​​ക്തം പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ പോ​​​ര് ഇ​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ. ​​​എം. ഷാ​​​ജി. മാ​​​ലി​​​ന്യ നി​​​ര്‍​മ്മാ​​​ര്‍​ജ​​​ന​​​ത്തി​​​നാ​​​യി ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ന്‍റെ ര​​​ണ്ടു പ​​​ദ്ധ​​​തി​​​ക​​​ള്‍ വ​​​ന്ന​​​തി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ത​​​മ്മി​​​ല്‍ ഒ​​​രു പോ​​​രു​​​മി​​​ല്ല. എ​​​ന്നാ​​​ല്‍ മ​​​ത്സ​​​ര​​​മു​​​ണ്ട്. വ​​​കു​​​പ്പി​​​ന് അ​​​ക​​​ത്ത് അ​​​ത്ത​​​ര​​​മൊ​​​രു പോ​​​ര് ഉ​​​ള്ള​​​താ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി കെ .​​​എം. ഷാ​​​ജി പ്ര​​​തി​​​ക​​​രി​​​ച്ചു. സ​​​ര്‍​ക്കാ​​​രി​​​ന്‍റേ​​​താ​​​യി ഒ​​​രു​​​പാ​​​ട് ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ വ​​​രും. ഈ ​​​പ്രോ​​​ജ​​​ക്ട് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന വേ​​​ള​​​യി​​​ല്‍ ഇ​​​തേ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

മാ​​​ലി​​​ന്യ നി​​​ര്‍​മാ​​​ർ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​ലി​​​ല​​​ധി​​​കം ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ വ​​​കു​​​പ്പി​​​നു​​​ണ്ട്. അ​​​തി​​​നൊ​​​ക്കെ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​മു​​​ണ്ട്. ഒ​​​രു പ്രോ​​​ജ​​​ക്ട് പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ല്‍ എ​​​ല്ലാ​​​വ​​​രും അ​​​തി​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്ക​​​ല്‍ ന​​​ട​​​ത്തും. അ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്. ആ​​​രെ​​​യും തി​​​രു​​​കി​​​ക്ക​​​യ​​​റ്റി​​​യി​​​ട്ടൊ​​​ന്നു​​​മി​​​ല്ല.

ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ന്‍റെ മാ​​​ലി​​​ന്യ നി​​​ര്‍​മാ​​​ർ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്, ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടി. ​​​വി. അ​​​നു​​​പ​​​മ ‘നി​​​ര്‍​മ​​​ലം’പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ​​​യാ​​​ണ്, വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ര്‍ ‘ഐ​​​സി ഹ​​​ണ്ട്ര​​​ഡ് ച​​​ല​​​ഞ്ച്’ എ​​​ന്ന പ​​​ദ്ധ​​​തി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ ടി.​​​വി. അ​​​നു​​​പ​​​മ​​​യും ദി​​​വ്യ എ​​​സ്. അ​​​യ്യ​​​രും ത​​​മ്മി​​​ലു​​​ള്ള ത​​​ര്‍​ക്ക​​​മാ​​​ണ് ര​​​ണ്ട് പ​​​ദ്ധ​​​തി വ​​​രാ​​​ന്‍ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ക്ഷേ​​​പം.

Tags : Deepika DeepikaNewspaper BreakingNews It is not a clash between officials

Recent News

Corehub Up