ഐറോവ് ട്രൗട്ട്
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഡീപ് ടെക് സ്റ്റാർട്ടപ്പായ ഐറോവ് നാവികസേനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിലിട്ടറി ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനമായ ഐറോവ് ട്രൗട്ട് കൈമാറി.
രാജ്യത്താദ്യമായി സൈനിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകല്പന ചെയ്തു നിർമിച്ച രണ്ട് ട്രൗട്ട് റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ സംവിധാനങ്ങളാണ് സേനയ്ക്കു ലഭ്യമാക്കിയത്.
നാവികസേന നൽകിയ അഞ്ച് ട്രൗട്ട് സംവിധാനങ്ങൾക്കുള്ള ഓർഡറിന്റെ ഭാഗമാണ് ഈ കൈമാറ്റം. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഐഡെക്സ് (ഇന്നോവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ്) സംരംഭത്തിലൂടെയാണ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
വെള്ളത്തിനടിയിലെ പരിശോധന, നിരീക്ഷണം, തെരച്ചിൽ, റസ്ക്യൂ, വസ്തുക്കൾ കണ്ടെത്തൽ, റോബോട്ടിക് നിയന്ത്രണം തുടങ്ങിയ നിർണായക ദൗത്യങ്ങൾ കൃത്യതയോടെ നിർവഹിക്കാൻ ശേഷിയുള്ളതാണ് ഐറോവ് ട്രൗട്ട്.
Tags : KeralaStartupDevelops Military GradeUnderwaterRobot IndianNavy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AiroveTrout