Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AiroveTrout

നാ​വി​ക​സേ​ന​യ്ക്കു മി​ലി​ട്ട​റി ഗ്രേ​ഡ് അ​ണ്ട​ർ​വാ​ട്ട​ർ റോ​ബോ​ട്ട് സ​ജ്ജ​മാ​ക്കി കേ​ര​ള സ്റ്റാ​ർ​ട്ട​പ്

കൊ​​​​ച്ചി: കേ​​​​ര​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മു​​​​ൻ​​​​നി​​​​ര ഡീ​​​​പ് ടെ​​​​ക് സ്റ്റാ​​​​ർ​​​​ട്ട​​​​പ്പാ​​​​യ ഐ​​​​റോ​​​​വ് നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കാ​​​​യി ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച ആ​​​​ദ്യ മി​​​​ലി​​​​ട്ട​​​​റി ഗ്രേ​​​​ഡ് അ​​​​ണ്ട​​​​ർ​​​​വാ​​​​ട്ട​​​​ർ റോ​​​​ബോ​​​​ട്ടി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ ഐ​​​​റോ​​​​വ് ട്രൗ​​​​ട്ട് കൈ​​​​മാ​​​​റി.

രാ​​​​ജ്യ​​​​ത്താ​​​ദ്യ​​​​മാ​​​​യി സൈ​​​​നി​​​​ക മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന ചെ​​​​യ്തു നി​​​​ർ​​​​മി​​​​ച്ച ര​​​​ണ്ട് ട്രൗ​​​​ട്ട് റി​​​​മോ​​​​ട്ട്‌​​​​ലി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ഡ് വെ​​​​ഹി​​​​ക്കി​​​​ൾ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് സേ​​​​ന​​​​യ്ക്കു ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​​ത്.

നാ​​​​വി​​​​ക​​​​സേ​​​​ന ന​​​​ൽ​​​​കി​​​​യ അ​​​​ഞ്ച് ട്രൗ​​​​ട്ട് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഓ​​​​ർ​​​​ഡ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​കൈ​​​​മാ​​​​റ്റം. പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഐ​​​​ഡെ​​​​ക്സ് (ഇ​​​​ന്നോ​​​​വേ​​​​ഷ​​​​ൻ​​​​സ് ഫോ​​​​ർ ഡി​​​​ഫ​​​​ൻ​​​​സ് എ​​​​ക്സ​​​​ല​​​​ൻ​​​​സ്) സം​​​​രം​​​​ഭ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ത​​​​ദ്ദേ​​​​ശീ​​​​യ പ്ര​​​​തി​​​​രോ​​​​ധ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​ന, നി​​​​രീ​​​​ക്ഷ​​​​ണം, തെ​​​​ര​​​​ച്ചി​​​​ൽ, റ​​​​സ്‌​​​​ക്യൂ, വ​​​​സ്തു​​​​ക്ക​​​​ൾ ക​​​​ണ്ടെ​​​​ത്ത​​​​ൽ, റോ​​​​ബോ​​​​ട്ടി​​​​ക് നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ണാ​​​​യ​​​​ക ദൗ​​​​ത്യ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ് ഐ​​​​റോ​​​​വ് ട്രൗ​​​​ട്ട്.

Latest News

Corehub Up