അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
വാഷിംഗ്ടൺ: വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (ഗ്രീൻ കാർഡ്) നിന്ന് മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ മുൻനിര ടെക് ഭീമന്മാരെയും ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ, കോഗ്നിസെന്റ്, കാപ്ജെമിനി തുടങ്ങിയ പ്രമുഖ ഐടി കമ്പനികളെയും യുഎസ് സർക്കാർ താത്കാലികമായി സസ്പെൻഡ് ചെയ്തു. അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിന്റെയും സിസ്റ്റം ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗുമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ ഗ്രീൻ കാർഡ് അപേക്ഷകളോ നിലവിലുള്ള അപേക്ഷകളോ ഇനി സ്വീകരിക്കില്ലെന്നും പ്രോസസ്സ് ചെയ്യില്ലെന്നും ലേബർ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം വിദേശ തൊഴിലാളികളെ നിയമിക്കാൻ എച്ച്-1ബി, ഗ്രീൻ കാർഡ് സംവിധാനങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം.
പ്രോഗ്രാം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഫെഡറൽ അന്വേഷണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റിനും അഡോബിക്കുമെതിരെ നടപടിയുണ്ടായത്. കൂടാതെ, അമേരിക്കൻ വേതന വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിച്ചെന്നാരോപിച്ച് ഹാർവാർഡ്, യേൽ, സ്റ്റാൻഫോർഡ് ഉൾപ്പെടെയുള്ള ഒൻപത് സർവകലാശാലകൾക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : USgovernment Microsoft Adobe PERMgreencard Infosys TCS Wipro H-1B visa. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash