Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USgovernment

ഗ്രീ​ൻ കാ​ർ​ഡ് പ്രോ​ഗ്രാ​മി​ൽ നി​ന്ന് പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് യു​എ​സ്

വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള പെ​ർ​മ​ന​ന്‍റ് ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ (ഗ്രീ​ൻ കാ​ർ​ഡ്) നി​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്, അ​ഡോ​ബി തു​ട​ങ്ങി​യ മു​ൻ​നി​ര ടെ​ക് ഭീ​മ​ന്മാ​രെ​യും ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ്, വി​പ്രോ, എ​ച്ച്സി​എ​ൽ, കോ​ഗ്നി​സെ​ന്‍റ്, കാ​പ്ജെ​മി​നി തു​ട​ങ്ങി​യ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളെ​യും യു​എ​സ് സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​ന്‍റെ​യും സി​സ്റ്റം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ലേ​ബ​ർ സെ​ക്ര​ട്ട​റി കീ​ത്ത് സോ​ണ്ട​ർ​ലിം​ഗു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഈ ​ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ളോ നി​ല​വി​ലു​ള്ള അ​പേ​ക്ഷ​ക​ളോ ഇ​നി സ്വീ​ക​രി​ക്കി​ല്ലെ​ന്നും പ്രോ​സ​സ്സ് ചെ​യ്യി​ല്ലെ​ന്നും ലേ​ബ​ർ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട ശേ​ഷം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ എ​ച്ച്-1​ബി, ഗ്രീ​ൻ കാ​ർ​ഡ് സം​വി​ധാ​ന​ങ്ങ​ൾ ക​മ്പ​നി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

പ്രോ​ഗ്രാം ദു​രു​പ​യോ​ഗം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​നും അ​ഡോ​ബി​ക്കു​മെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. കൂ​ടാ​തെ, അ​മേ​രി​ക്ക​ൻ വേ​ത​ന വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഹാ​ർ​വാ​ർ​ഡ്, യേ​ൽ, സ്റ്റാ​ൻ​ഫോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ൻ​പ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up