സുഗീഷ്
കല്ലമ്പലം: കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. നാവായിക്കുളം വെട്ടിയറ മാധവ് ഭവനിൽ പരേതനായ സുകുമാരന്റെയും ഗീതയുടെയും മകൻ സുഗീഷ് (31) ആണ് മരിച്ചത്.
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പ്രമുഖ നഗരമായ വോണിലെ കീൽ സ്ട്രീറ്റിനു സമീപം കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. ട്രക്ക് ഡ്രൈവറായ സുഗീഷ് ജോലി കഴിഞ്ഞ ശേഷം വാഹനം പാർക്ക് ചെയ്തിട്ട് നടന്നുപോകവേ അമിതവേഗതയിൽ വന്ന കാർ പിന്നിൽ നിന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സുഗീഷ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചതായി ടൊറന്റോ പൊലിസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും. ഭാര്യ: മീനു.
Tags : ThiruvananthapuramNative CarAccident Canada Died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash