Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CarAccident

ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു

കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം: സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ബ​​​​​ന്ധു​​​​​വി​​​​​നെ കാ​​​​​ണാ​​​​​നാ​​​​​യി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്നു​​​​പോ​​​​​ക​​​​​വെ കാ​​​​​റി​​​​​ടി​​​​​ച്ച് ഗൃ​​​​​ഹ​​​​​നാ​​​​​ഥ​​​​​ൻ മ​​​​​രി​​​​​ച്ചു.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് മ​​​​​ര​​​​​ങ്ങാ​​​​​ട്ടു​​​​​പി​​​​​ള്ളി ബ്ലോ​​​​​ക്ക് മു​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും മു​​​​​ൻ മ​​​​​ണ്ഡ​​​​​ലം പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​യ മു​​​​​ള​​​​​യോ​​​​​ലി​​​​​ക്ക​​​​​ൽ സ​​​​​ണ്ണി ജോ​​​​​ൺ (64) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

ഭാ​​​​​ര്യ​​​​​യു​​​​​ടെ​​​​​യും ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ക​​​​​ൺ​​​​​മു​​​​​ന്നി​​​​​ലാ​​​​​ണ് സ​​​​​ണ്ണി അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. വി​​​​​വാ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി വി​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് എ​​​​​ത്തു​​​​​ന്ന മൂ​​​​​ത്ത മ​​​​​ക​​​​​ളെ കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​യി നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​വ​​​​​ഴി​​​​​യാ​​​​​ണ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ബ​​​​​ന്ധു​​​​​വി​​​​​നെ കാ​​​​​ണാ​​​​​നാ​​​​​യി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ​​​​​ത്.

ദേ​​​​​വ​​​​​മാ​​​​​താ​​​​​കു​​​​​ന്നി​​​​​ൻ മു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് എ​​​​​ത്തി​​​​​യ കാ​​​​​ർ സ​​​​​ണ്ണി​​​​​യെ ഇ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ടി​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി കോ​​​​​മ്പൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് തെ​​​​​റി​​​​​ച്ചു​​​​വീ​​​​​ണ സ​​​​​ണ്ണി​​​​​ക്ക് ഉ​​​​​ട​​​​​ൻ ചി​​​​​കി​​​​​ത്സ ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​യി​​​​ല്ല.

നി​​​​​യ​​​​​ന്ത്ര​​​​​ണം​​​​​വി​​​​​ട്ട കാ​​​​​ർ നി​​​​​റു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന മ​​​​​റ്റൊ​​​​​രു കാ​​​​​റി​​​​​ന്‍റെ പി​​​​​ന്നി​​​​​ൽ ഇ​​​​​ടി​​​​​ച്ചാ​​​​​ണു നി​​​​​ന്ന​​​​​ത്. കാ​​​​ർ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന പൈ​​​​​ക വി​​​​​ള​​​​​ക്കു​​​​​മാ​​​​​ടം പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യി​​​​​ൽ പ്രി​​​​​ൻ​​​​​സി​​​​നും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട മ​​​​​റ്റു കാ​​​​​റി​​​​​ലു​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന തി​​​​​ട​​​​​നാ​​​​​ട് അ​​​​​രി​​​​​മ​​​​​റ്റ​​​​​ത്തി​​​​​ൽ ജോ​​​​​ർ​​​​​ജു​​​​​കു​​​​​ട്ടി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​നും നി​​​​​സാ​​​​​ര പ​​​​​രി​​​​​ക്കേ​​​​​റ്റു.

സ​​​​​ണ്ണി ജോ​​​​​ണി​​​​ന്‍റെ ഭാ​​​​​ര്യ: ബി​​​​​ൽ​​​​​സി കാ​​​​​ക്കൂ​​​​​ർ ന​​​​​ക്ക​​​​​ര കു​​​​​ടും​​​​​ബാം​​​​​ഗം. മ​​​​​ക്ക​​​​​ൾ: ആ​​​​​ന്‍റി​​​​​യ (ന​​​​​ഴ്സ് റി​​​​​യാ​​​​​ദ്). അ​​​​​ൽ​​​​​ജോ സ​​​​​ണ്ണി, അ​​​​​നി​​​​​ത സ​​​​​ണ്ണി (ന​​​​​ഴ്സിം​​​​​ഗ് വി​​​​​ദ്യാ​​​​​ർ​​​​​ഥി, മം​​​​​ഗ​​​​​ളൂ​​​​​രു). മൃ​​​​​​ത​​​​​​ദേ​​​​​​ഹം ഇ​​​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​​​ണ്ടി​​​​​​ന് വ​​​​​​സ​​​​​​തി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കും. സം​​​​​​സ്കാ​​​​​​രം നാ​​​​​​ളെ 10.30ന് ​​​​​​കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ മ​​​ർ​​​ത്ത്മ​​​റി​​​യം ആ​​​ർ​​​ച്ച്ഡീ​​​ക്ക​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന പ​​​​​​ള്ളി​​​​​​യി​​​​​​ൽ.

International

വാഹനാപകടം: ഇന്ത്യക്കാരന് തടവുശിക്ഷ

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യുഎസിൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ ജ​​​ഷ​​​ൻ​​​പ്രീ​​​ത് സിം​​​ഗി​​​ന് (22) കോ​​​ട​​​തി നാ​​​ലു വ​​​ർ​​​ഷ​​​വും എ​​​ട്ടു​ മാ​​​സ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഒ​​​ന്‍റാ​​​റി​​​യോ​​​യി​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ എ​​​ട്ടു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജ​​​ഷ​​​ൻ​​​പ്രീ​​​തി​​​ന്‍റെ ട്ര​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ളെ ഇ​​​ടി​​​ച്ചു​​​ തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2022ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് യുഎസിലെ​​​ത്തി​​​യ ജ​​​ഷ​​​ൻ​​​പ്രീ​​​ത് അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു.

National

നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ഒ​മ്പ​തു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കാ​ൺ​പൂ​രി​ന് സ​മീ​പം റു​മ​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യാ​യി​രു​ന്നു അ​പ​ക​ടം. ഹ​രി​യാ​ന​യി​ലെ സി​ർ​സ​യി​ൽ​നി​ന്ന് ബി​ഹാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കു​ടും​ബം.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

International

യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം: ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി പ്ര​സ​ന്ന അ​റ്റ്‌‌​ലൂ​രി (25) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ജൂ​ലൈ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. സി​ഗ്ന​ലി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ൾ അ​മി​ത​വേ​ഗ​ത്തി​​ലെ​ത്തി​യ മ​റ്റൊ​രു വാ​ഹ​നം പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ​ന്ന​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സം​ഭ​വ ദി​വ​സം ത​ന്നെ മ​രി​ണ​പ്പെ​ട്ടി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പ്ര​സ​ന്ന​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രൊ​ടൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന മ​റ്റൊ​രു സു​ഹൃ​ത്ത് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​സ​ന്ന അ​മേ​രി​ക്ക​യി​ൽ പേ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ലു​ബി​ൻ സ്‌​കൂ​ൾ ഓ​ഫ് ബി​സി​ന​സി​ൽ നി​ന്ന് അ​ടു​ത്തി​ടെ ബി​രു​ദം നേ​ടി​യി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ എ​ൻ‌​ടി‌​ആ​ർ ജി​ല്ല​യി​ൽ അ​റ്റ്‌‌​ലൂ​രി വ​സ​ന്ത റാ​വു​വി​ന്‍റെ മ​ക​ളാ​ണ് പ്ര​സ​ന്ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ യു​എ​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കാ​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​മ​ര​ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ വ​ട്ടോ​ളി ബ​സാ​റി​ൽ കാ​റും ഗു​ഡ്സ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

താ​മ​ര​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റും ബാ​ലു​ശേ​ലി ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വാ​നും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണു​ക​യാ​യി​രു​ന്ന യു​വാ​ക്കാ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Kerala

പാ​ല​ക്കാ​ട് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു; മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. രോ​ഹ​ൻ ര​ഞ്ജി​ത് (24), രോ​ഹ​ൻ സ​ന്തോ​ഷ് (22), സ​നൂ​ഷ് ശാ​ന്ത​കു​മാ​ർ (19) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദി​ത്യ​ൻ(23), ഋ​ഷി (24), ജി​തി​ൻ (21) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് കാ​ടാം​കോ​ട് ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

യു​വാ​ക്ക​ൾ ചി​റ്റൂ​രി​ൽ പോ​യി പാ​ല​ക്കാ​ടേ​ക്ക് തി​രി​കെ വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​വ​ധി ദി​വ​സം സ​വാ​രി​ക്കാ​യി പോ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് കാ​ർ യാ​ത്ര​ക്കാ​രെ​ന്ന് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.

NRI

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു

ഫി​ലാ​ഡ​ൽ​ഫി​യ: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ‌​യ അ​പ​ക​ട​ത്തി​ൽ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​രി​ച്ചു. പ​റാ​ൽ ചി​ക്കു മ​ന്ദി​റി​ൽ എം.​ആ​ർ. ര‍‍​ഞ്ജി​ത്തി​ന്‍റെ മ​ക​ൻ ചി​ക്കു എം. ​ര​ഞ്ജി​ത്ത്(39) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ ഇ​ൻ​ഫോ​സി​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ ര​മ്യ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. മൂ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മ്മ: ധ​നി​ക​മ്മ. സ​ഹോ​ദ​ര​ൻ: ചി​ന്‍റു എം ​ര​ഞ്ജി​ത്.

അ​തേ​സ​മ​യം, അ​പ​ക​ടം ന​ട​ത്തി​യ കാ​റി​ന്‍റെ ഡ്രെെ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 25 മെെ​ൽ വേ​ഗ​പ​രി​തി​യു​ള്ള റോ​ഡി​ൽ 95 മെെ​ൽ വേ​ഗ​ത​യി​ലാ​ണ് ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ച്ച​ത്. പ്ര​തി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up