x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 7, 2026 10:39 AM IST | Updated: September 7, 2026 10:39 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖേ​ര​ഗാ​വ് സ്വ​ദേ​ശി ശു​ഭാം​ഗി പാ​ട്ടീ​ൽ (45) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​യു​ഷ് പാ​ട്ടീ​ൽ (28), മ​ല​ശ്രീ പൂ​ജാ​രി (32) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ർ​ള നെ​ഹ്റു ന​ഗ​ർ സ്വ​ദേ​ശി അ​ഭി​ഷേ​ക് ക​ദം (31) ആ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്.

രാ​മ​ച​ന്ദ്ര നി​വാ​സി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ന്ന് കാ​ർ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മേ​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ്രേ​ക്കി​ന് പ​ക​രം ആ​ക്‌​സി​ല​റേ​റ്റ​ർ അ​മ​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. മ​റ്റൊ​രാ​ൾ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ നി​ർ​ത്തി​യ അ​ഭി​ഷേ​ക് ആം​ബു​ല​ൻ​സ് വി​ളി​ച്ച് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കാ​റു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പൊ​ലി​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews Kill CarAccident

Recent News

Corehub Up