ജെൻസൻ ഹുവാംഗ്
വാഷിംഗ്ടൺ ഡിസി: എൻവീഡിയ സിഇഒ ജെൻസൻ ഹുവാംഗിന് ചൈനീസ് ചാരവനിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ഫെഡറൽ ഏജൻസിയായ എഫ്ബിഐ അന്വേഷണം നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
സിലിക്കൺ വാലിയിലെ ട്രംപിന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിലൊന്നാണ് ജെൻസൺ.
അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തന്നെ അദ്ഭുതപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. ആ വനിത ഒരു ചാരയായിരുന്നുവെന്ന് ഒരിക്കലും കരുതിയില്ലെന്ന് ജെൻസൺ തന്നോടു പറഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജൻസനുമായി അടുപ്പം പുലർത്തിയ ആലിസ് ഹുവാംഗ് എന്ന ബിസിനസ് വനിത ചൈനീസ് ചാരയായിരുന്നു എന്നാണ് ആരോപണം. ഇതിൽ എൻവിഡിയ കന്പനി ബോർഡ് ജെൻസണിനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഭാര്യയെ വഞ്ചിച്ചതായി ജെൻസനും സമ്മതിച്ചു.
ഇതിനിടെ, ജെൻസന്റെ അവിഹിതത്തെക്കുറിച്ച് ട്രംപിന് മുന്പേ വിവരം ലഭിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ജെൻസനിൽനിന്നു ലഭിച്ച വിവരങ്ങൾ ആലിസ് ഹുവാംഗ് ചൈനീസ് സർക്കാരിനു കൈമാറിയെന്നും ട്രംപിനറിയാമായിരുന്നു.
പക്ഷേ, എന്നാൽ എന്തെങ്കിലും നടപടി എടുക്കാൻ ട്രംപ് തയാറായില്ലത്രേ. ഇതേസമയം ചാരക്കഥകൾക്ക് ഒരടിസ്ഥാനവും ഇല്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
Tags : Jensen Huang Nvidia CEO Chinese female spy Silicon Valley Allegations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Alice Huwang