ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനും അപേക്ഷിച്ചു.
നിലവിലെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഇടക്കാല ഭരണകൂടം റദ്ദാക്കിയതിനെത്തുടര്‍ന്ന് പുതിയ രേഖകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനെയാണു സമീപിച്ചത്.
2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഡിസംബറില്‍ ബംഗ്ലാദേശിലേക്കു മടങ്ങി നിയമനടപടികള്‍ നേരിടാന്‍ ഹസീന ഉദ്ദേശിക്കുന്നതായി പാര്‍ട്ടി അറിയിച്ചു.
എന്നാല്‍, ഹസീനയുടെ നീക്കം രാഷ്ട്രീയ നാടകമാണെന്നും അവര്‍ മടങ്ങിവരാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബംഗ്ലാദേശ് ചീഫ് പ്രോസിക്യൂട്ടര്‍ എം. അമിനുള്‍ ഇസ്ലാം പ്രതികരിച്ചു. ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.
Tags : Sheikh Hasina Bangladesh Passport Applied National identity card Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash