പ്രതീകാത്മക ചിത്രം
ഏഥൻസ്: ഗ്രീസിൽ അഭയാർഥി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 18 പേരെ രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ മെഡിറ്ററേനിയൻ കടലിൽ ഗ്രീസിലെ ക്രീറ്റ് ദ്വീപിനു സമീപമായിരുന്നു സംഭവം.
മൊറോക്കോയുടെ പതാകയുള്ള കപ്പലാണ് കടലിൽ മുങ്ങിയ 18 പേരെ രക്ഷപ്പെടുത്തിയത്.
വടക്കേ ആഫ്രിക്കയിൽനിന്ന് മെഡിറ്ററേനിയൻ കടലിലൂടെ ക്രീറ്റിലേക്ക് വരികയായിരുന്ന മറ്റ് മൂന്ന് ബോട്ടുകളിൽനിന്ന് 180ലധികം ആളുകളെ കണ്ടെത്തിയതായി ഗ്രീസിന്റെ തീരസംരക്ഷണ സേന അറിയിച്ചു.
Tags : Sank Refugee boat Athens Greece Mediterranean Sea reek island Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash