x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉഷ തോറ്റു, അഞ്ജു ജയിച്ചു

കൃ​ഷ്ണ ഗോ​വി​ന്ദ്
Published: November 10, 2026 01:46 AM IST | Updated: November 10, 2026 01:46 AM IST

പി.ടി. ഉഷ , അഞ്ജു ബോബി ജോർജ്

ന്യൂ​ഡ​ല്‍ഹി: സ്പോ​ര്‍ട്‌​സ് പേ​ഴ്‌​സ​ണ്‍സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ന്‍ഡിം​ഗ് മെ​റി​റ്റ് (എ​സ്ഒ​എം) വ​നി​താ വി​ഭാ​ഗ​ത്തി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച നി​ല​വി​ലെ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യ്ക്ക് ക​ന​ത്ത പ​രാ​ജ​യം. എ​സ്ഒ​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ഷ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ള്‍ മു​ന്‍ ലോം​ഗ്ജം​പ് താ​രം അ​ഞ്ജു ബോ​ബി ജോ​ര്‍ജ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഇ​തോ​ടെ ഡി​സം​ബ​ര്‍ അ​ഞ്ചി​നു ന​ട​ക്കു​ന്ന ഐ​ഒ​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത പി.​ടി. ഉ​ഷ​യ്ക്ക് ഏ​റെ​ക്കു​റെ ന​ഷ്ട​മാ​യി. നാ​ലു സീ​റ്റു​ക​ളി​ലേ​ക്ക് ആ​റു പേ​രാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്.

ഒ​ന്നാ​മ​തെ​ത്തി​യ അ​ഞ്ജു​വി​ന് 53 വോ​ട്ട് ല​ഭി​ച്ചു. ഇ​ന്ത്യ​യു​ടെ മു​ന്‍ വ​നി​താ ഹോ​ക്കി ക്യാ​പ്റ്റ​ന്‍ റാ​ണി രാം​പാ​ല്‍ 50 വോ​ട്ട് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മു​ന്‍ അ​മ്പെ​യ്ത്ത് താ​രം ഡോ​ള ബാ​ന​ര്‍ജി 45 വോ​ട്ടോ​ടെ മൂ​ന്നാ​മ​താ​യി. ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നേ​വാ​ള്‍ 43 വോ​ട്ടു​ക​ളോ​ടെ നാ​ലാം​സ്ഥാ​ന​ത്തെ​ത്തി.

അ​ഞ്ചാം സ്ഥാ​ന​ത്താ​യ ഉ​ഷ​യ്ക്ക് 40 വോ​ട്ടേ കി​ട്ടി​യു​ള്ളൂ. ബാ​സ്‌​ക​റ്റ്ബാ​ള്‍ താ​രം അ​നി​ത പോ​ള്‍ ദു​രൈ ആ​റു വോ​ട്ടു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്താ​യി. നാ​ഷ​ണ​ല്‍ സ്പോ​ര്‍ട്സ് ഫെ​ഡ​റേ​ഷ​ന്‍ (എ​ന്‍എ​സ്എ​ഫ്) ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലേ​ക്കു നാ​മ​നി​ര്‍ദേ​ശം ചെ​യ്താ​ല്‍ മാ​ത്ര​മേ ഐ​ഒ​എ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ഷ​യ്ക്ക് ഇ​നി മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യൂ.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഐ​ഒ​എ ഒ​ക്‌‌ടോ​ബ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച 80 മു​ന്‍ കാ​യി​ക​താ​ര​ങ്ങ​ള​ട​ങ്ങി​യ വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ അം​ഗ​ങ്ങ​ളാ​ണ്. എ​സ്ഒ​എം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ നേ​ര​ത്തേ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ​ഗ​ന്‍ നാ​രം​ഗ്, വി​ജ​യേ​ന്ദ​ര്‍ സിം​ഗ്, യോ​ഗേ​ശ്വ​ര്‍ ദ​ത്ത്, ക​മ​ലേ​ഷ് മേ​ത്ത എ​ന്നി​വ​ര്‍ക്കൊ​പ്പം ഇ​വ​രും ജ​ന​റ​ല്‍ അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​കും. ഡി​സം​ബ​ര്‍ അ​ഞ്ചി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നും വോ​ട്ട് ചെ​യ്യാ​നും ഈ ​എ​ട്ടു​പേ​ര്‍ക്കും അ​ര്‍ഹ​ത​യു​ണ്ട്.

Tags : Anju Boby George Won IOA SOM Election Women Section Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up