x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു കോ​ടി സ്ത്രീ​ക​ളെ കോ​ടീ​ശ്വ​രി​ക​ളാ​ക്കും; പ്ര​ഖ്യാ​പ​ന​വു​മാ​യി രേ​വ​ന്ത് റെ​ഡ്ഡി

വെബ് ഡെസ്‌ക്
Published: November 9, 2026 05:06 PM IST | Updated: November 9, 2026 05:06 PM IST

രേ​വ​ന്ത് റെ​ഡ്ഡി

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഒ​രു കോ​ടി സ്ത്രീ​ക​ളെ കോ​ടീ​ശ്വ​രി​ക​ളാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. 2034ഓ​ടെ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ക​ളെ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലൂ​ടെ സാ​മ്പ​ത്തി​ക​മാ​യി ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ത​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​തോ​ട​കം ത​ന്നെ 70 ല​ക്ഷം സ്ത്രീ​ക​ൾ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​രാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ൾ സാ​മ്പ​ത്തി​ക​മാ​യി ശ​ക്ത​രും സം​രം​ഭ​ക​രു​മാ​യി മാ​റേ​ണ്ട​തു​ണ്ട്. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക്കി​ടെ ത​ന്നെ ഈ ​കാ​ര്യം അ​റി​യി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി 4.5 ല​ക്ഷം പെ​ൻ​ഷ​നു​ക​ൾ അ​നു​വ​ദി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : RevanthReddy Hyderabad NewsUpdate Headlines Deepika

Recent News

Corehub Up