റിസ്വാൻ അർഷാദ്
ബംഗളൂരു: കർണാടകയിൽ അനുവദനീയ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന കണ്ടെത്തലിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായി മന്ത്രി റിസ്വാൻ അർഷാദ്. ഇ20 ഇന്ധനമെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന് വിരുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്നുള്ള പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതായും ഭൂരിഭാഗം സാമ്പിളുകളിലും 20 ശതമാനത്തിൽ കൂടുതലും ചിലയിടങ്ങളിൽ 31.2 ശതമാനം വരെയും എഥനോൾ ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയെന്നാണ് സർക്കാർ വാദം.
20 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് വാഹനങ്ങളുടെ എൻജിനുകൾക്ക് തകരാറുണ്ടാക്കുന്നതായും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നുവെന്നും റിസ്വാൻ അർഷാദ് പറഞ്ഞു.
എന്നാൽ ഇത് ചില ഔട്ട്ലെറ്റുകളുടെ മാത്രം പ്രശ്നമാണെന്ന് പറഞ്ഞ് എണ്ണ കമ്പനികൾ തലയൂരാൻ ശ്രമിച്ചതായും മന്ത്രി വ്യക്തമാക്കി.
Tags : Karnataka RizwanArshad Congress NewsUpdate Headlines E20 Petrol