മുഹമ്മദ് സനാൻ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലാണ് സനാൻ ഇടം നേടിയത്.
മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായാണ് സനാൻ ടീമിലെത്തിയത്. സീലൻഡിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നവംബർ 12-ന് ഓക്ക്ലാൻഡിലാണ് ആദ്യ മത്സരം. നവംബർ 15-ന് ക്രൈസ്റ്റ്ചർച്ചിൽ രണ്ടാം മത്സരവും നടക്കും.
സൗഹൃദ മത്സരത്തിനുള്ള 23 അംഗ ടീമിനെ കോച്ച് ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ താരം ബിയോജ് വർഗീസ്, മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയൻ, ജിതിൻ എംഎസ്, മുന്നേറ്റതാരം മുഹമ്മദ് സുഹൈൽ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.
Tags : Mohammed Sanan Indian Football Team Friendly Match New Zealand Kerala Blasters