പ്രതീകാത്മക ചിത്രം
തലശേരി: ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ആലപ്പുഴയെ പരാജയപ്പെടുത്തി തിരുവനന്തപുരം വനിതകൾ 70-ാമത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ മുത്തമിട്ടു. കലാശപ്പോരാട്ടത്തിൽ 80-66 സ്കോറിനാണ് തിരുവനന്തപുരം കിരീടം ചൂടിയത്.
വനിതകളുടെ വെങ്കലമെഡൽ പോരാട്ടത്തിൽ കണ്ണൂരിനെ 59-52 സ്കോറിന് കോട്ടയം മറികടന്നു. പുരുഷന്മാരുടെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ എറണാകുളം 88-54 സ്കോറിന് തിരുവനന്തപുരത്തെ തകർത്തു.
Tags : Thiruvananthapuram Deepika DeepikaNewspaper BreakingNews Crown for