x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടയർ ലോബി പാലം വലിച്ചു ; റബറിന് ഇടിവ്

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: November 9, 2026 04:52 AM IST | Updated: November 9, 2026 04:52 AM IST

rubber prices

 ട​യ​ർ ലോ​ബി പാ​ലം വ​ലി​ച്ച​തോ​ടെ റ​ബ​റി​ന്‍റെ കാ​ലി​ട​റി​യെ​ങ്കി​ലും ഷീ​റ്റ് ക്ഷാ​മം വ്യ​വ​സാ​യി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തും. അ​വ​ധി വ്യാ​പാ​ര​ത്തി​ൽ നാ​ലാം വാ​ര​വും റ​ബ​റി​നു ത​ള​ർ​ച്ച. ഉ​ത്ത​രേ​ന്ത്യ​ൻ ഡി​മാ​ൻ​ഡ് മ​ങ്ങി​യ​ത് കു​രു​മു​ള​കി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​നു വ​ഴി​യൊ​രു​ക്കി. ജാ​തി​ക്ക​യും ഗ്രാ​മ്പു​വും ശ​ക്ത​മാ​യ നി​ല​യി​ൽ. ദീ​പാ​വ​ലി വേ​ള​യി​ലും കൊ​പ്ര​യാ​ട്ട് വ്യ​വ​സാ​യം ഇ​രു​ട്ടി​ൽ ത​പ്പു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ മ​ന​സി​ലി​രി​പ്പ് അ​റി​ഞ്ഞ് മു​ന്നൂ​റി​ന്‍റെ പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ ജ​പി​ച്ച ട​യ​ർ ലോ​ബി പാ​ലം ക​ട​ന്ന​തോ​ടെ കു​രാ​യ​ണ​യെ​ന്നാ​യി. പ​ഴ​ഞ്ചൊ​ല്ലിൽ പ​തി​രി​ല്ലെ​ന്ന്‌ വ്യ​വ​സാ​യി​ക​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ചു. അ​തേ, രൂ​ക്ഷ​മാ​യ റ​ബ​ർ ക്ഷാ​മ​ത്തി​ൽ വി​പ​ണി വി​ല​യി​ലും ഉ​യ​ർ​ത്തി ച​ര​ക്ക് സം​ഭ​രി​ച്ച് ഉ​ത്പാ​ദ​ക​ർ​ക്ക് അ​മി​ത പ്ര​തീ​ക്ഷ പ​ക​ർ​ന്ന​വ​ർ ഒ​ടു​വി​ൽ മൗ​ന​ത്തി​ലേ​ക്ക്. വാ​രാ​രം​ഭ​ത്തി​ൽ ക്വി​ന്‍റ​ലി​ന് 30,000 രൂ​പ​യ്ക്ക് റ​ബ​ർ സം​ഭ​രി​ക്കാ​ൻ വ​ലു​തും ചെ​റു​തു​മാ​യ വ്യ​വ​സാ​യി​ക​ൾ ഉ​ത്സാ​ഹി​ച്ചു.

എ​ന്നാ​ൽ, വാ​ര​മ​ധ്യം പി​ന്നി​ട്ട​തോ​ടെ അ​വ​ർ മ​ന​സു​മാ​റ്റി. അ​തൊ​രു ഒ​റ്റ​പ്പെ​ട്ട തീ​രു​മാ​ന​മ​ല്ല, ട​യ​ർ ലോ​ബി സം​ഘ​ടി​ത​മാ​യി കൈ​ക്കൊ​ണ്ട നി​ല​പാ​ടാ​ണ്. വി​ല ഇ​ടി​ക്കു​ക. നാ​ലാം ഗ്രേ​ഡി​നെ 300 രൂ​പ​യി​ൽ നി​ന്ന് 292 വ​രെ ച​വി​ട്ടി​ത്താ​ഴ്ത്തി. ഇ​തി​നി​ട​യി​ൽ വ്യാ​പാ​രി വി​ല​യും താ​ഴ്ത്തി ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളെ മു​ൾ​മു​ന​യി​ലാ​ക്കി. നേ​ര​ത്തെ ക​മ്പ​നി സ​പ്ല​യ​ർ​മാ​ർ​ക്ക് മു​ന്നി​ൽ പ​ച്ച​ക്കൊ​ടി ഉ​യ​ർ​ത്തി​യ വ്യ​വ​സാ​യി​ക​ളു​ടെ കൊ​ടി​യു​ടെ നി​റ​വും മാ​റി.

ബാ​ങ്കോ​ക്കി​ലെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യാ​ണെ​ങ്കി​ലും കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞാ​ൽ ഉ​ത്പാ​ദ​നം ഉ​യ​രു​മെ​ന്ന​ത് വി​ല​യെ ബാ​ധി​ക്കാം. വാ​രാ​ന്ത്യം റ​ബ​ർ 261 രൂ​പ​യി​ലാ​ണ്. ഒ​ടോബ​ർ മ​ധ്യം 282 രൂ​പ​യാ​യി​രു​ന്നു.

ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ നാ​ലാം വാ​ര​വും റ​ബ​റി​ന് ത​ള​ർ​ച്ച. ചൈ​ന​യി​ലും സിം​ഗ​പ്പു​രി​ലും വി​ല കു​റ​ഞ്ഞു. വി​ല്പ​ന​ക്കാ​ർ പി​ടി​മു​റു​ക്കി​യ​തി​നാ​ൽ ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​തു പോ​ലെ ത​ന്നെ ജ​ാപ്പ​നീ​സ്‌ വി​പ​ണി അ​ല്പം കി​ത​പ്പോ​ടെ​യാ​ണ് ന​വം​ബ​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ജ​പ്പാ​നി​ൽ ഓ​പ്പ​ണിം​ഗി​ൽ 444 യെ​ന്നി​ൽ​നി​ന്നും പോ​യ​വാ​രം സൂ​ചി​പ്പി​ച്ച 436 യെ​ന്നി​ലേ​ക്ക് കാ​ലി​ട​റി. വെ​ള്ളി​യാ​ഴ്ച വി​ല 421 യെ​ന്നി​ലേ​ക്കും ഇ​ടി​ഞ്ഞു.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ച 420 യെ​ന്നി​ലെ താ​ങ്ങ് നി​ല​നി​ർ​ത്തി​യ​ത് ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സമായി.എ​ന്നാ​ൽ, വി​പ​ണി ഇ​പ്പോ​ഴും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ പി​ടി​യി​ൽ ത​ന്നെ. അ​താ​യ​ത് ന​വം​ബ​ർ ആ​ദ്യം സൂ​ചി​പ്പി​ച്ച 404 യെ​ന്നി​ലേ​ക്കു​ള്ള ദൂ​രം അ​ക​ലെ​യ​ല്ല. വി​പ​ണി​യി​ൽ അ​വ​ർ ഒ​രു പി​ടി​പി​ടി​ച്ചാ​ൽ റ​ബ​ർ 386 യെ​ന്നി​ലേ​ക്കും മു​ഖം​തി​രി​ക്കും. മാ​ർ​ച്ചി​ലെ 358 യെ​ന്നി​ൽ​നി​ന്ന് റ​ബ​റി​നെ 444 യെ​ന്നി​ലേ​ക്കും തു​ട​ർ​ന്ന് 467 യെ​ന്നി​ലേ​ക്കും കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ അ​വ​രു​ടെ മ​ടി​ശീ​ല​യ്ക്ക് ക​നം കൂ​ടി. ആ ​മ​ണി​പ​വ​ർ ഉ​പ​യോ​ഗി​ച്ച് അ​വ​ർ വി​പ​ണി​യെ ത​ള​ർ​ത്താ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

അ​തി​ന്‍റെ ഏ​റ്റ​വും വ്യ​ക്ത​മാ​യ ചി​ത്രം തെ​ളി​ഞ്ഞു. തീ​രു​വ​യി​ല്ലാ​തെ റ​ബ​ർ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ഓ​ട്ടോ​മോ​ട്ടീ​വ് ട​യ​ർ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചു. ഇ​നി ക​ണ​ക്കു​ക​ളു​ടെ ക​ളി​ക​ളാ​കും പു​റ​ത്തു​വ​രി​ക. ആ​ഭ്യ​ന്ത​ര റ​ബ​ർ ഉ​ത്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും ത​മ്മി​ൽ 5.22 ല​ക്ഷം ട​ണ്ണി​ന്‍റെ വി​ട​വ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലെ 186 രൂ​പ​യി​ൽ​നി​ന്ന് വി​ല 300 രൂ​പ​യി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ വ​ർ​ധ​ന 62 ശ​ത​മാ​നം. ട​യ​ർ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വി​ദേ​ശ​നാ​ണ്യം നേ​ടാ​നും വ്യ​വ​സാ​യി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​തി​രി​ക്കാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നാ​വു​മോ ? ഒ​രി​ക്ക​ലു​മി​ല്ല.

ത​ക​ർ​ച്ച​യി​ൽ വീ​ഴാ​തെ കു​രു​മു​ള​ക്

പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ ത​ന്നെ ഉ​ത്ത​രേ​ന്ത്യ​ൻ വാ​ങ്ങ​ൽ അ​വ​സാ​നി​ച്ച​തോ​ടെ കു​രു​മു​ള​ക് വി​പ​ണി ഒ​ന്ന് ആ​ടി. എ​ന്നാ​ൽ, ഉ​ല​യാ​ൻ അ​വ​സ​രം ന​ൽ​കാ​തെ കാ​ർ​ഷി​ക മേ​ഖ​ല ച​ര​ക്കി​ൽ പി​ടി​മു​റു​ക്കി. അ​തേ, ഉ​ത്സ​വ ഡി​മാ​ൻ​ഡി​ൽ ഉ​യ​ർ​ന്ന മു​ള​കി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ട​പാ​ടു​കാ​ർ ന​ട​ത്തി​യ ച​ര​ടു​വ​ലി​ക​ൾ വി​ജ​യി​ച്ചി​ല്ല.

വ​ൻ​തോ​തി​ൽ മു​ള​ക് പ​ല​ർ​ക്കും വ​രും മാ​സ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, താ​ഴ്ന്ന വി​ല​യ്ക്ക് ല​ഭി​ക്കു​ക​യും വേ​ണം. വി​ള​വെ​ടു​പ്പ്‌ ജ​നു​വ​രി​യി​ലേ​ക്ക്‌ നീ​ളാം. വി​പ​ണി നി​യ​ന്ത്ര​ണം കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ കൈ​ക​ളി​ലും. കി​ലോ 740 രൂ​പ വ​രെ ക​യ​റി​യ കു​രു​മു​ള​ക് 737 രൂ​പ​യി​ലേ​ക്ക് താ​ഴ്‌​ത്തി​യെ​ങ്കി​ലും ശ​നി​യാ​ഴ്ച 739 രൂ​പ​യി​ലാ​ണ്. പ്ര​മു​ഖ എ​ക്സ്ചേ​ഞ്ചി​ൽ ന​വം​ബ​ർ അ​വ​ധി 775 രൂ​പ​യ്ക്കും ഡി​സം​ബ​ർ 784 രൂ​പ​യ്ക്കും വാ​ങ്ങാ​ൻ ആ​ളു​ണ്ട്. അ​വ​ധി നി​യ​ന്ത്രി​ക്കു​ന്ന വ​ൻ​ശ​ക്തി​ക​ൾ ഉ​ത്പ​ന്ന​ത്തെ ആ ​ത​ല​ത്തി​ൽ കാ​ണു​മ്പോ​ൾ ക​ർ​ഷ​ക​രും ഇ​ട​നി​ല​ക്കാ​രും ച​ര​ക്ക്‌ പി​ടി​ച്ചാ​ൽ തെ​റ്റു​പ​റ​യാ​നാ​കു​മോ?

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​ക് വി​ല ട​ണ്ണി​ന് 8500 ഡോ​ള​റാ​ണ്. വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ബ്ര​സീ​ൽ 6000 ഡോ​ള​റും വി​യ​റ്റ്നാം 6200 ഡോ​ള​റും ഇ​ന്തോ​നേ​ഷ്യ 6850 ഡോ​ള​റും ശ്രീ​ല​ങ്ക 7200 ഡോ​ള​റും മ​ലേ​ഷ്യ 9100 ഡോ​ള​റും മു​ള​കി​ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഏ​ല​ക്ക വി​പ​ണി സ​ജീ​വം

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ ഏ​ലം ഉ​ത്പാ​ദ​നം ഉ​യ​ർ​ത്തു​ന്നു. തോ​ട്ടം മേ​ഖ​ല​യി​ൽ താ​പ​നി​ല 17 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​ഴ്ന്നു. ഇ​തി​നി​ടെ, പു​തി​യ ച​ര​ക്ക് വി​ല്പ​ന​യ്ക്ക് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഉ​ത്സാ​ഹ​ത്തോ​ടെ പ​ച്ച ഏ​ലം സം​ഭ​രി​ക്കു​ന്ന​വ​രും സ​ജീ​വ​മാ​യി. ലേ​ല​ത്തി​ൽ ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ 3000 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്നു. വാ​രാ​ന്ത്യം ശ​രാ​ശ​രി ഇ​നം കി​ലോ 3197 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 4003 രൂ​പ​യി​ലു​മാ​ണ്. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​റ​പ്പി​ച്ച ക​രാ​റു​ക​ൾ മു​ൻ​നി​ർ​ത്തി ക​യ​റ്റു​മ​തി​ക്കാ​ർ വ​ലി​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ൾ സം​ഭ​രി​ച്ചു.

ഉ​ത്സ​വ ഡി​മാ​ൻ​ഡി​ൽ ജാ​തി​ക്ക, ജാ​തി​പ​ത്രി

ഉ​ത്സ​വ ഡി​മാ​ൻ​ഡ് ജാ​തി​ക്ക, ജാ​തി​പ​ത്രി വി​ല​ക​ൾ ഉ​യ​ർ​ത്തി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ജാ​തി​ക്ക ഉ​ത്പാ​ദ​നം കു​റ​വാ​ണ്. പ​ല തോ​ട്ട​ങ്ങ​ളി​ലും മൂ​പ്പെ​ത്തും മു​മ്പേ ജാ​തി​ക്കാ​യ​ക​ൾ അ​ട​ർ​ന്നു​വീ​ണ​ത് തി​രി​ച്ച​ടി​യാ​യി. വ്യ​വ​സാ​യി​ക​ൾ ച​ര​ക്ക് സം​ഭ​രി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ച​തോ​ടെ ജാ​തി​ക്ക തൊ​ണ്ട​ൻ കി​ലോ 340 രൂ​പ​യാ​യും ജാ​തി​പ്പ​രി​പ്പ് 650 രൂ​പ വ​രെ​യും ക​യ​റി.

നാ​ളി​കേ​ര മേ​ഖ​ല മ​ര​വി​പ്പി​ൽ

ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വ​വേ​ള​യി​ലും കൊ​പ്ര​യാ​ട്ട് വ്യ​വ​സാ​യി​ക​ൾ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. അ​ല്പം വെ​ളി​ച്ചം വെ​ളി​ച്ചെ​ണ്ണ പ​ക​ർ​ന്നി​രു​ന്നെ​ങ്കി​ൽ എ​ന്ന​വ​ർ ആ​ശി​ച്ചു​പോ​കു​ന്നു. വി​ദേ​ശ ഭ​ക്ഷ്യ​യെ​ണ്ണ​യു​ടെ പ്ര​വാ​ഹ​ത്തി​ൽ നാ​ളി​കേ​ര മേ​ഖ​ല മ​ര​വി​പ്പി​ലാ​ണ്. ദീ​പാ​വ​ലി​യെ​ന്നാ​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​ക്ഷ്യ​യെ​ണ്ണ വി​ല്പ​ന ന​ട​ക്കു​ന്ന സ​മ​യ​മാ​ണ്. എ​ന്നി​ട്ടും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ല. കൊ​ച്ചി​യി​ൽ എ​ണ്ണ ക്വി​ന്‍റ​ലി​ന് 25,000 രൂ​പ​യി​ലും കൊ​പ്ര 15,600 രൂ​പ​യി​ലു​മാ​ണ്. കാ​ങ്ക​യ​ത്ത് എ​ണ്ണ​വി​ല 21,350 രൂ​പ വ​രെ താ​ഴ്ത്തി​യി​ട്ടും ആ​വ​ശ്യ​ക്കാ​രി​ല്ല.

Tags : Business Entrepreneur Startup Market Money

Recent News

Corehub Up