വി.ഡി. സതീശൻ
തിരുവനന്തപുരം: അശ്രദ്ധമായ ഡ്രൈവിംഗും സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഓരോ അപകടവും കുടുംബങ്ങളെ തീരാവേദനയിലാഴ്ത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടകരമായ ഡ്രൈവിംഗ് കാരണം മനുഷ്യജീവനുകളാണ് നഷ്ട്ടമാവുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങും ഗതാഗത നിയമലംഘനങ്ങളും മൂലം ഒരൊറ്റ ജീവൻ പോലും ഇനി നഷ്ടപ്പെടാൻ ഇടവരരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പരിശോധനകൾ ശക്തമാക്കാനും പൊലിസിനും മോട്ടോർ വാഹന വകുപ്പിനും കർശന നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്മാർട്ട് ഐഡിയും നിർബന്ധമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags : VDSatheesan UDF Congress NewsUpdate Headlines