x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് എംഡിഎംഎയും ഡിജിറ്റൽ ത്രാസുമായി യുവാക്കൾ പിടിയിൽ

വെബ് ഡെസ്ക്
Published: November 8, 2026 07:19 PM IST | Updated: November 8, 2026 07:19 PM IST

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിംഗ് കവറുകളുമായി രണ്ടു പേർ അറസ്റ്റിൽ. ഓമശ്ശേരി സ്വദേശികളായ ഷെരീഫ് (38), സി.കെ. സമീർ (38) എന്നിവരാണ് പിടിയിലായത്.

റൂറൽ എസ്.പി. മെറിൻ ജോസഫിന്‍റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പൊലിസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ലഹരിമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് ലഹരി വിൽപനയിലൂടെ ലഭിച്ച ഒരു ലക്ഷത്തി എഴുപത്തിഏഴായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ഒന്നര ലക്ഷം രൂപ വരെ വിലവരും. പ്രദേശത്ത് വ്യാപകമായി ലഹരി വിൽപന നടത്തുന്നതായി ഇവർക്കെതിരെ നാട്ടുകാർ നിരന്തരം പരാതികൾ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്

Tags : MDMA Arrested Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up