പ്രതീകാത്മക ചിത്രം
റിയാദ്: എണ്ണക്കമ്പനിയായ അരാംകോയുടെ റിയാദിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. മിസൈൽ ആകാശത്തുവച്ച് തന്നെ തകർത്തെന്നും കെട്ടിടത്തിന് മുകളിൽ അവശിഷ്ടങ്ങൾ പതിച്ച് നേരിയ നാശനഷ്ടങ്ങളുണ്ടായതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവമുണ്ടായ ഉടൻ അധികൃതർ ഇടപെട്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായും മന്ത്രാലയ വക്താവ് അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവ ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങളുണ്ടായതായി സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. സൗദി വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തം ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം അരാംകോയുടെ വിവിധ കേന്ദ്രങ്ങൾക്കുനേരെ ഹൂതികൾ നിരന്തരം ആക്രമണം നടത്തിയിരുന്നു. ടാങ്കറുകൾ, റിഫൈനറികൾ, സംഭരണശാലകൾ, കമ്പനി ആസ്ഥാനം എന്നിവയെല്ലാം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നേരത്തെയുണ്ടായ ആക്രമണ പരമ്പരയെ തുടർന്ന് റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഴ്ചകളോളം ഓൺലൈൻ പഠനമായിരുന്നു.
Tags : Houthi Attack Aramco SaudiArabia HouthiAttack Riyadh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash