Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houthi Attack

മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹൂ​തി ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ്

ദു​​​​ബാ​​​​യ്: സൗ​​​​ദി​​​​യി​​​​ലെ മ​​​​ക്ക, മ​​​​ദീ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഹൂ​​​​തി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ അ​​​​പ​​​​ല​​​​പി​​​​ച്ച് മു​​​​സ്‌​​​​ലിം വേ​​​​ൾ​​​​ഡ് ലീ​​​​ഗ്. പു​​​​ണ്യ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പ​​​​വി​​​​ത്ര​​​​ത ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ന്നു മു​​​​സ്‌​​​​ലിം വേ​​​​ൾ​​​​ഡ് ലീ​​​​ഗ് ​​പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മു​​​​സ്‌​​ലിം വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ വ്ര​​​​ണ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​കോ​​​​പ​​​​ന​​​​മെ​​​​ന്ന് സം​​​​ഘട​​​​ന വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു. സൗ​​​​ദി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യും ലീ​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു ഹൂ​​​​തി​​​​ക​​​​ൾ തൊ​​​​ടു​​​​ത്ത ര​​​​ണ്ട് മി​​​​സൈ​​​​ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി സൗ​​​​ദി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ മ​​​​ക്ക​​​​യി​​​​ലെ വാ​​​​ദി അ​​​​ൽ-​​​​മു​​​​ഖ​​​​മ്മ​​​​സ്, ജി​​​​ദ്ദ​​​​യി​​​​ലെ അ​​​​ൽ-​​​​നു​​​​സ, താ​​​​യി​​​​ഫി​​​​ലെ വാ​​​​ദി ജ​​​​ലീ​​​​ൽ, റാ​​​​ബി​​​​ഹി​​​​ലെ മ​​​​സ്തൂ​​​​റ സെ​​​​ന്‍റ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ണു. എ​​​​ന്നാ​​​​ൽ ആ​​​​ള​​​​പാ​​​​യ​​​​ങ്ങ​​​​ളൊ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.
എ​​​​ന്നാ​​​​ൽ, മ​​​​ക്ക​​​​യും മ​​​​ദീ​​​​ന​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഹൂ​​​​തി​​​​ക​​​​ൾ നി​​​​ഷേ​​​​ധി​​​​ച്ചു. എ​​​​ണ്ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​മാ​​​​ണു ത​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യം​​​​വ​​​​ച്ച​​​​തെ​​​​ന്ന് അ​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

Kerala

ഹൂ​തി ആ​ക്ര​മ​ണം: നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​റ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ആ​റ് ഗ​ൾ​ഫ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ആ​കാ​ശ എ​യ​ർ, ഫ്ലൈ​നാ​സ്, ഇ​ൻ​ഡി​ഗോ എ​ന്നീ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. 12ന് ​ആ​കാ​ശ എ​യ​റി​ന്‍റെ മൂ​ന്ന് സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന് റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ൾ

ഫ്ലൈ​നാ​സ് എ​ക്സ് വൈ 399/400 - ​കൊ​ച്ചി-​റി​യാ​ദ്-​കൊ​ച്ചി
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് IX 476 - ദോ​ഹ-​കൊ​ച്ചി
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് IX 475 - കൊ​ച്ചി-​ദോ​ഹ
ആ​കാ​ശ എ​യ​ർ ക്യൂ​പി 523 - കൊ​ച്ചി-​റി​യാ​ദ്
ആ​കാ​ശ എ​യ​ർ ക്യൂ​പി 550 - കൊ​ച്ചി-​ജി​ദ്ദ


ശ​നി​യാ​ഴ്ച കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 309 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ല് സൗ​ദി പൗ​ര​ന്മാ​രും ര​ണ്ട് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. അ​മേ​രി​ക്ക, ഈ​ജി​പ്ത്, ജോ​ർ​ദാ​ൻ, സി​റി​യ, പ​ല​സ്തീ​ൻ, സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​രോ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ലു​ണ്ട്.

ക​ഴി​ഞ്ഞ ആ​റി​നും ഏ​ഴി​നും റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും അ​ബ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും നേ​രെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 36 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ജി​എ​സി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ത​ട​സം നേ​രി​ടു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ബ​ന്ധ​പ്പെ​ട്ട വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യാ​യ സി​യാ​ൽ അ​റി​യി​ച്ചു

International

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൂ​തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

റി​യാ​ദ്: റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഹൂ​തി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ചി​ല രോ​ഗി​ക​ളെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ല​വി​ലു​ള്ള സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ജി​ദ്ദ-​കൊ​ച്ചി-​ജി​ദ്ദ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​സ്‍​വി 764/763 വി​മാ​നം ആ​ദ്യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ആ​കാ​ശ എ​യ​റി​ന്‍റെ ജി​ദ്ദ-​കൊ​ച്ചി-​ജി​ദ്ദ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ക്യു​പി 551, ക്യു​പി 550 വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ റി​യാ​ദി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഐ​എ​ക്സ്522 വി​മാ​ന​വും റ​ദ്ദാ​ക്കി​യ​തി​ൽ ഉ​ൾ​പ്പെ​ടും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ എ​യ​ർ​ലൈ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്ഡേ​റ്റ് ചെ​യ്ത വി​മാ​ന സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

സൗ​ദിക്കുനേ​രേ ഹൂ​തി ആ​ക്ര​മ​ണം: 73 പേ​ർ​ക്കു പ​രി​ക്ക്

റി​​​​​​യാ​​​​​​ദ്: സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ​​​​​​യി​​​​​​ലെ പ്ര​​​​​​മു​​​​​​ഖ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളെ​​​​​​യും പ്ര​​​​​​ധാ​​​​​​ന എ​​​​​​ണ്ണ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളെ​​​​​​യും ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് യെ​​​​​​മ​​​​​​നി​​​​​​ലെ ഇ​​​​​റാ​​​​​ൻ പി​​​​​ന്തു​​​​​ണ​​​​​യു​​​​​ള്ള ഹൂ​​​​​​തി വി​​​​​​മ​​​​​​ത​​​​​​ർ വ​​​​​​ൻ ഡ്രോ​​​​​​ൺ-​​​​​​മി​​​​​​സൈ​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി. ഇ​​​​​ന്ന​​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ളും കു​​​​​​ട്ടി​​​​​​ക​​​​​​ളും ഉ​​​​​​ൾ​​​​​​പ്പ​​​​​ടെ 73 പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഫെ​​​​​​ബ്രു​​​​​​വ​​​​​​രി​​​​​​യി​​​​​​ൽ ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും ഇ​​​​​​സ്ര​​​​​​യേ​​​​​​ലും സൈ​​​​​​നി​​​​​​ക​​​​​ന​​​​​​ട​​​​​​പ​​​​​​ടി ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​ശേ​​​​​​ഷം സൗ​​​​​​ദി മ​​​​​​ണ്ണി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണി​​​​​​ത്.

തെ​​​​​​ക്ക​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​ക​​​​​​ളാ​​​​​​യ അ​​​​​​ബ​​​​​​്ഹ, ഖ​​​​​​മീ​​​​​​സ് മു​​​​​​ഷൈ​​​​​​ത്തി​​​​​​ലെ വ്യോ​​​​​​മ​​​​​​സേ​​​​​​നാ താ​​​​​​വ​​​​​​ളം, ന​​​​​​ജ്റാ​​​​​​ൻ, ചെ​​​​​​ങ്ക​​​​​​ട​​​​​​ൽ തീ​​​​​​രന​​​​​​ഗ​​​​​​ര​​​​​​മാ​​​​​​യ ജി​​​​​​സാ​​​​​​ൻ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ സൗ​​​​​​ദി അ​​​​​​രാം​​​​​​കോ​​​​​​യു​​​​​​ടെ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. എ​​​​​​ണ്ണ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​​ൻ തീ​​​​​​പി​​​​​​ടി​​​​​​ത്തം ഉ​​​​​​ണ്ടാ​​​​​​യ​​​​​​തി​​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ചി​​​​​​ല മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​ത്പാ​​​​​ദ​​​​​നം താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ച​​​​​​താ​​​​​​യി സൗ​​​​​​ദി ഊ​​​​​​ർ​​​​​​ജ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

വ​​​​​ട​​​​​ക്ക​​​​​ൻ യെ​​​​​മ​​​​​നി​​​​​ലെ അ​​​​​ൽ-​​​​​ജൗ​​​​​ഫി​​​​​ൽ പ്രി​​​​​സ​​​​​ണി​​​​​നു​​​​നേ​​​​രേ സൗ​​​​​ദി ന​​​​​ട​​​​​ത്തി​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കു​​​​​ട്ടി​​​​​യ​​​​​ട​​​​​ക്കം ഏ​​​​​ഴു​​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ഹൂ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഈ ​​​​​തി​​​​​രി​​​​​ച്ച​​​​​ടി.

എ​​​​​​ണ്ണ​​​​​​വി​​​​​​ല വ​​​​​​ർ​​​​​​ധി​​​​​​ച്ചു

ഹൂ​​​​​​തി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ക്രൂ​​​​​​ഡ് ഓ​​​​​​യി​​​​​​ൽ വി​​​​​​ല ര​​​​​​ണ്ടു ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം വ​​​​​​ർ​​​​​​ധി​​​​​​ച്ച് ബാ​​​​​​ര​​​​​​ലി​​​​​​ന് 99 ഡോ​​​​​​ള​​​​​​റി​​​​​​ന് മു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ത്തി. ചെ​​​​​ങ്ക​​​​​ട​​​​​ലി​​​​​നെ​​​​​യും ഏ​​​​​ഡ​​​​​ൻ ഉ​​​​​ൾ​​​​​ക്ക​​​​​ട​​​​​ലി​​​​​നെ​​​​​യും ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ബാ​​​​​ബ് അ​​​​​ൽ-​​​​​മ​​​​​ന്ദേ​​​​​ബ് വ​​​​​ഴി​​​​​യു​​​​​ള്ള സൗ​​​​​ദി​​​​​യു​​​​​ടെ ബ​​​​​ദ​​​​​ൽ എ​​​​​ണ്ണ ഗ​​​​​താ​​​​​ഗ​​​​​ത പാ​​​​​ത​​​​​ക​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് പു​​​​​തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ത് ആ​​​​​ഗോ​​​​​ള​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ എ​​​​​ണ്ണ വി​​​​​ത​​​​​ര​​​​​ണ​​​​​ത്തെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക ഉ​​​​​യ​​​​​രു​​​​ന്നു​​​​ണ്ട്.

തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​ച്ച് സൗ​​​​​​ദി

രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്മേ​​​​​​ലു​​​​​​ള്ള ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റ്റ​​​​​​മാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മെ​​​​​​ന്ന് സൗ​​​​​​ദി സ​​​​​​ഖ്യ​​​​​​സേ​​​​​​ന വ​​​​​​ക്താ​​​​​​വ് മേ​​​​​​ജ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ തു​​​​​​ർ​​​​​​ക്കി അ​​​​​​ൽ മാ​​​​​​ലി​​​​​​ക്കി വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

പൗ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ക​​​​​​ടു​​​​​​ത്ത സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ക്കു​​​​​​മെ​​​​​​ന്ന് സൗ​​​​​​ദി മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​​​​കി. എ​​​​​​ന്നാ​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ യെ​​​​​​മ​​​​​​നി​​​​​​ൽ സൗ​​​​​​ദി ന​​​​​​ട​​​​​​ത്തി​​​​​​യ 120ല​​​​​​ധി​​​​​​കം വ്യോ​​​​​​മാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ള മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് ഇ​​​​​​തെ​​​​​​ന്നാ​​​​​​ണു ഹൂ​​​​​​തി വ​​​​​​ക്താ​​​​​​വ് യ​​​​​​ഹ്യ സാ​​​​​​രീ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ട​​​​​​ത്.ഹൂ​​​​​തി ആ​​​​​ക്ര​​​​​മ​​​​​ണം ക​​​​​ടു​​​​​ക്കു​​​​​ക​​​​​യും സൗ​​​​​ദി പി​​​​​ന്തു​​​​​ണ​​​​​യു​​​​​ള്ള യെ​​​​​മ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ സേ​​​​​ന തി​​​​​രി​​​​​ച്ച​​​​​ടി ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തോ​​​​​ടെ യെ​​​​​മ​​​​​നി​​​​​ലെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​യു​​​​​ദ്ധം വീ​​​​​ണ്ടും രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

International

ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം, എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കും

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം ക​ടു​പ്പി​ച്ചു കൊ​ണ്ട് ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ യ​മ​നി​ലെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കും ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും വ്യാ​പാ​ര മേ​ഖ​ല​യെ​യും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​തി​ക​ൾ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ്ര​യോ​ഗി​ച്ച​ത്. മേ​ഖ​ല​യി​ലെ ഇ​സ്ര​യേ​ൽ സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ന് നേ​രെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ നീ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണം ച​ര​ക്ക് ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യെ ബാ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ക്കാ​നും വി​ത​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ വ​ലി​യൊ​രു ഭാ​ഗ​വും ഈ ​പാ​ത​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 

Latest News

Corehub Up