റിയാദ്: റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹൂതികൾ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ചില രോഗികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്.
സൗദി അറേബ്യയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന എസ്വി 764/763 വിമാനം ആദ്യം പുനഃക്രമീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ആകാശ എയറിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന ക്യുപി 551, ക്യുപി 550 വിമാനങ്ങളും റദ്ദാക്കി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ഐഎക്സ്522 വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ എയർലൈൻസുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത വിമാന സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.
Tags : Houthi attack Riyadh airport five injured flight services canceled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash