ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ജയം. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ 3-2നാണ് പരാജയപ്പെടുത്തിയത്.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബെംഗളൂരു വിജയം നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റിൽ ഡച്ച് പ്രതിരോധ താരം മെനോ കോച്ച് നേടിയ ഹെഡർ ഗോളാണ് ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത്.
Tags : ISL opening match Bengaluru Won Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash