മാവോയിസ്റ്റ് ജിഷ മക്കിമല അത്തിമല ഊരിലെ വീട്ടില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍.
മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച മക്കിമല അത്തിമല കാട്ടുനായ്ക്ക കോളനിയിലെ ദാമോദരനെ(75) അവസാനമായി ഒരുനോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും മാവോയിസ്റ്റ് കേസില്‍ തടവിലുള്ള മകള്‍ ജിഷയെ പൊലിസ് എത്തിച്ചത് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ. വിയ്യൂര്‍ വനിതാ ജയിലില്‍ തടവില്‍ കഴിയുന്ന ജിഷയെ കൊച്ചി എന്‍ഐഎ കോടതിയുടെ അനുമതി നല്കിയതനുസരിച്ചാണ് മക്കിമലയിലെ വീട്ടിലെത്തിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പൊലിസ് ജിഷയെ വീട്ടില്‍ കൊണ്ടുവന്നത്. ഒന്നര മണിക്കൂറിനുശേഷം തിരികേ ജയിലേക്ക് കൊണ്ടുപോയി. ജയിലില്‍ തിരച്ചെത്തിക്കുന്നതിന് ശനിയാഴ്ച രാത്രി 10 വരെ കോടതി സമയം അനുവദിച്ചിട്ടും ജിഷയെ രാത്രി വീട്ടില്‍ തങ്ങാന്‍ പൊലിസ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മാവോയിസ്റ്റ് കബനി, ഭവാനി ദളങ്ങളിലും വീരഗൗഡ സംഘത്തിലും ജിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ 24-ാം വയസിലാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. കേരളത്തില്‍ 18ഓളം കേസ് ഇവര്‍ക്കെതിരേയുണ്ട്. 2025 ജനുവരി എട്ടിന് കര്‍ണാടകയിലെ ബംഗളൂരുവില്‍ പൊലിസ് മുമ്പാകെ കീഴടങ്ങിയ ആറ് മാവോയിസ്റ്റുകളില്‍ ജിഷയും ഉള്പ്പട്ടിരുന്നു.
Tags : Jisha heavy security Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash maoist