x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ 200 രൂ​പ കൈ​മാ​റാ​ന്‍ കു​രു​ന്നു​ക​ള്‍ പെ​രു​മ​ഴ​യ​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക്; മ​ട​ക്ക​യാ​ത്ര​യ്ക്ക് റെ​യി​ന്‍​കോ​ട്ടും ന​ല്‍​കി പൊ​ലി​സു​കാ​ര്‍ 

സീ​മ മോ​ഹ​ൻ​ലാ​ൽ
Published: October 10, 2026 05:53 PM IST | Updated: October 10, 2026 05:54 PM IST

ആ​രോ​ണും , ലി​യോ​ണ്‍ നെ​ല്‍​സ​ണും പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം.

കൊ​ച്ചി: വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3.45 പു​റ​ത്ത് ത​ക​ര്‍​ത്തു​പെ​യ്യു​ന്ന മ​ഴ. ന​ന​ഞ്ഞു കു​തി​ര്‍​ന്ന യൂ​ണി​ഫോ​മി​ല്‍ ര​ണ്ടു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രാ​പ്പു​ഴ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ന​ന​ഞ്ഞു കു​തി​ര്‍​ന്ന ഒ​രു 200 രൂ​പ നോ​ട്ട്. പൊ​ലി​സു​കാ​രു​ടെ അ​ടു​ത്തെ​ത്തി അ​വ​ര്‍ പ​റ​ഞ്ഞു; സാ​റേ, വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ​താ​ണ്. 


ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം സ്വ​ന്ത​മാ​ക്കാ​തെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ പൊ​ലി​സി​നെ ഏ​ല്‍​പ്പി​ക്കാ​നെ​ത്തി​യ ഒ​മ്പ​താം ക്ലാ​സു​കാ​രു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്കു മു​ന്നി​ല്‍ ഒ​രു നി​മി​ഷം പൊ​ലി​സു​കാ​രും അ​മ്പ​ര​ന്നു​പോ​യി. പെ​രു​മ​ഴ​യ​ത്ത് ന​ന​ഞ്ഞൊ​ലി​ച്ചെ​ത്തി​യ ആ ​കു​രു​ന്നു​ക​ളു​ടെ കൈ​യി​ല്‍ 200 രൂ​പ മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​ന​സു​നി​റ​യെ ന​ന്മ​യു​ണ്ടാ​യി​രു​ന്നു. വ​രാ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​രോ​ണ്‍, ലി​യോ​ണ്‍ നെ​ല്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് മാ​തൃ​ക​യാ​യ​ത്. 


വ​രാ​പ്പു​ഴ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​മാ​രാ​യ ഇ.​എം. ജെ​നീ​ഷ്, അ​ജ​യ​കു​മാ​ര്‍, സ്വ​പ്ന, സി​പി​ഒ​മാ​രാ​യ ബി​ജു​രാ​ജ്, ജോ​ബി ജോ​സ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. പൊ​ലി​സു​കാ​ര്‍ കു​ട്ടി​ക​ളോ​ട് വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് വ​ഴി​യി​ല്‍​നി​ന്ന് കി​ട്ടി​യ പ​ണം കൈ​മാ​റാ​നെ​ത്തി​യ​താ​ണെ​ന്ന് അ​റി​യി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​പ്ര​വൃ​ത്തി പൊ​ലി​സു​കാ​രെ ശ​രി​ക്കും അ​ത്ഭു​ത​പ്പെ​ടു​ത്തി. 


പ​ണം കൈ​മാ​റി​യ​ശേ​ഷം ട്യൂ​ഷ​നു പോ​കാ​നൊ​രു​ങ്ങി​യ കു​ട്ടി​ക​ളെ മ​ഴ ന​ന​ഞ്ഞ് യാ​ത്ര തു​ട​രാ​ന്‍ അ​വ​ര്‍ ആ​ദ്യം അ​നു​വ​ദി​ച്ചി​ല്ല. പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പ​ട്രോ​ളിം​ഗി​നി​റ​ങ്ങു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​യി വാ​ങ്ങി​വ​ച്ചി​രു​ന്ന റെ​യി​ന്‍​കോ​ട്ടു​ക​ള്‍ ധ​രി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ളെ പോ​ലി​സു​കാ​ർ യാ​ത്ര​യാ​ക്കി​യ​ത്. വ​രാ​പ്പു​ഴ മാ​ളി​യേ​ക്ക​ല്‍ സി​ജ​ന്‍റെ  മ​ക​നാ​ണ് ആ​രോ​ണ്‍. വ​രാ​പ്പു​ഴ മാ​ളി​യേ​ക്ക​ല്‍ നെ​ല്‍​സ​ന്‍റെ മ​ക​നാ​ണ് ലി​യോ​ണ്‍ നെ​ല്‍​സ​ണ്‍.

Tags : Kids police station money back Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up