x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന മൂ​ടി മെ​ട്രോ നി​ര്‍​മാ​ണം; തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും വെ​ള്ളം ക​യ​റി, കെ​എം​ആ​ര്‍​എ​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം

കൊച്ചി ബ്യൂറോ
Published: October 10, 2026 11:12 AM IST | Updated: October 10, 2026 11:12 AM IST

തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ മ​ലി​ന ജ​ലം കയറിയപ്പോൾ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും മ​ലി​ന ജ​ലം ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ കെ​എം​ആ​ര്‍​എ​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം. മെ​ട്രോ റെ​യി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ലി​ന ജ​ലം ഇ​ര​ച്ചു​ക​യ​റി.

ഇ​തോ​ടെ മോ​ര്‍​ച്ച​റി, സ്‌​കാ​നിം​ഗ്, എ​ക്‌​സ്‌​റേ മു​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത് രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കി. മെ​ട്രോ​യു​ടെ പൈ​ലിം​ഗ് അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ്ണും ത​ള്ളി​യ​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ന​ഗ​ര​സ​ഭ​യ്ക്കും ആ​ശു​പ​ത്രി​ക്കും ഇ​ട​യി​ലു​ണ്ടാ​യി​രു​ന്ന നീ​രൊ​ഴു​ക്ക് കാ​ന മെ​ട്രോ മാ​ലി​ന്യ​ങ്ങ​ള്‍ വീ​ണാ​ണ് അ​ട​ഞ്ഞു​പോ​യ​ത്. മൂ​ന്ന് മാ​സം മു​മ്പ് കാ​ന തു​റ​ന്നെ​ങ്കി​ലും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ ശാ​ശ്വ​ത​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ല്‍ കെ​എം​ആ​ര്‍​എ​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് വീ​ണ്ടും ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും ഇ​വി​ടെ സ​മാ​ന​മാ​യ രീ​തി​യി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ഉ​മ തോ​മ​സ് എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ആ ​വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ആ​രോ​പി​ക്കു​ന്നു.

സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ന് അ​ടി​യി​ലു​ള്ള പ​ഴ​യ ക​ലു​ങ്ക് തു​റ​ന്നെ​ങ്കി​ലും മ​ലി​ന​ജ​ല ഭീ​ഷ​ണി​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. ആ​ശു​പ​ത്രി​ക്ക് സ​മീ​പം മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം വെ​ള്ളം ഒ​ഴു​കി പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തു​ട​ര്‍​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് മാ​റ്റി​യാ​ണ് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്. പ്ര​ശ്‌​നം ഏ​ഴു ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Drain-covered metro construction Water floods Thrikkakara Cooperative Hospital

Recent News

Corehub Up