Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floods

രജൗരിയിൽ മിന്നൽ പ്രളയം: നാല് മരണം, വ്യാപക നാശനഷ്ടം, നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം മുതൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ ടൗണിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

പ്രളയക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വാഹനങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു സ്ത്രീയെ കാണാതായതായും പ്രദേശവാസികൾ പറയുന്നു.

ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വിവിധ നദികളിലെ ജലനിരപ്പ് നിലവിൽ അപകടനിലയ്ക്കും മുകളിലാണ്.

പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.

District News

കുട്ടനാട്ടിലെ പലായനത്തിനു പ്രധാന കാരണം ഇതുതന്നെ; തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ച

ചമ്പക്കുളം: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്ന് പലായനവും അതിന്‍റെ കാരണവും. 

ആവർത്തിച്ചുണ്ടാകാറുള്ള വെള്ളക്കെട്ടും അതുമൂലമുള്ള യാത്രാക്ലേശവും ദുരിതങ്ങളുമൊക്കെയാണ് കുട്ടനാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്നവരെ പാലായനത്തിനു പ്രേരിപ്പിക്കുന്ന പ്രധാനപ്രശ്നമായി പലരുമിപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

ശൃംഖലയായുള്ള പാടശേഖരങ്ങൾക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും കടന്നുപോകുന്നത്. കൃഷി സംരക്ഷിക്കപ്പെടുകയും പന്പിംഗിന്‍റെ ബലത്തിൽ വെള്ളംകയറാതെ പിടിച്ചുനിൽക്കുകയും ചെയ്യുന്ന പാടശേഖരങ്ങൾക്കുള്ളിലൂടെയുള്ള ഗതാഗതം, വെള്ളപ്പൊക്കമുണ്ടായാലും മുടങ്ങില്ല. പക്ഷേ, ഞാണിേ·ൽകളിപോലുള്ള മഴക്കാലത്തെ രണ്ടാംകൃഷിയോടു കർഷകരും പാടശേഖരസമിതികളും സാധാരണഗതിയിൽ താൽപര്യം കാണിക്കാറില്ല.

കൃഷിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകൾ തകരുന്നതു പതിവാണ്. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകാറുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാൽ പുറംബണ്ടുകളുടെ സംരക്ഷണവലയമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടെങ്കിലും മാറിക്കിട്ടും. പക്ഷേ, നെൽക്കൃഷിയില്ലാത്തപ്പോൾ വെള്ളം ആരു വറ്റിക്കും എന്നു ചോദിച്ചു ചോദിച്ച് തങ്ങളുടെ നാവിലെ വെള്ളം വറ്റുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കി ഓരോ പാടശേഖരത്തിലും അടിസ്ഥാനസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നെൽക്കൃഷിയില്ലാത്തപ്പോഴും ഇതൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ, വലിയൊരു പരിധിവരെ ദുരിതനിവാരണം സാധ്യമാകും. പ്രാദേശികപ്രത്യേകതകൾക്കനുസൃതമായി ദുരിതനിവാരണത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ, പ്രാദേശിക ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും, കുട്ടനാട്ടുകാരുടെ അതിജീവനവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും അവതരിപ്പിക്കുന്ന കർമ്മപരിപാടികളുമൊക്കെ ഏറെ ചർച്ചചെയ്യപ്പെടുമെന്നതുറപ്പാണ്.

ജീവിതം പ്രതിസന്ധിയിൽ

വെള്ളക്കെട്ടു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കാറുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും. മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളുടെ ഉള്ളിലുള്ള വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. തൂന്പുകളും ഷട്ടറുകളും തുറന്നും അടച്ചും ആവശ്യാനുസരണം പന്പുകൾ പ്രവർത്തിപ്പിച്ചുമൊക്കെ ജലനിരപ്പുക്രമീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. ഇതിനാവശ്യമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്.

 തുക കൂട്ടണം

പാടശേഖരത്തിൻറെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിൻറെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിൻറെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിൻറെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.

 

Kerala

ഇ​ടു​ക്കി​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി

ഇ​ടു​ക്കി: ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം. കു​മ​ളി ഒ​ന്നാം മൈ​ൽ ഭാ​ഗ​ത്തെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.

ഒ​ന്നാം മൈ​ൽ, വ​ലി​യ​ക​ണ്ടം, മ​ഹി​മ റോ​ഡ് തു​ട​ങ്ങി​യ ഭാ​ഗ​ത്തെ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. കു​മ​ളി ടൗ​ണി​ലെ റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​മ​ളി ചെ​ളി​മ​ട​യ്ക്ക് സ​മീ​പം കെ.​കെ.​റോ​ഡി​ൽ മ​രം ക​ട​പു​ഴ​യ്ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

അ​തേ​സ​മ​യം മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

Latest News

Corehub Up