കേരള കോൺഗ്രസ് ജന്മദിന സമ്മേളനം പാര്‍ട്ടി ചെയർമാൻ പി.ജെ. ജോസഫ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന
കോട്ടയം: വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ മറവിൽ കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം റദ്ദാക്കുന്നതിന് നേതൃത്വം കൊടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
കേരള കോൺഗ്രസ് ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എയിൽ നിന്നും പൂർണമായും ഒഴിവാക്കപ്പെടുന്നതു വരെ അവിടുത്തെ ജനങ്ങളോടൊപ്പം കേരള കോൺഗ്രസ് പാർട്ടി വിശ്രമമില്ലാതെ ഉണ്ടാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
വർക്കിംഗ് ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, എംഎൽഎമാരായ വർഗീസ് മാമ്മൻ, റജി ചെറിയാൻ, വിനു ജോബ്, നേതാക്കളായഏബ്രഹാം കലമണ്ണിൽ, എം.പി. പോളി, ഡി.കെ. ജോൺ, ഇ.ജെ. ആഗസ്തി, ജോൺ കെ. മാത്യൂസ്, അഹമ്മദ് തോട്ടത്തിൽ, വി.ജെ. ലാലി, ഗ്രേസമ്മ മാത്യു, കുര്യാക്കോസ് പടവൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : PJJoseph GyaneshKumar IndianDemocracy Disgrace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash