x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ടര്‍പട്ടിക ക്രമക്കേട് ആഗോള മനുഷ്യാവകാശ പ്രതിസന്ധി: ജോസ് കെ. മാണി

വെബ്ഡെസ്ക്
Published: October 10, 2026 04:15 AM IST | Updated: October 10, 2026 04:15 AM IST

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്- എം 62-​​​ാമ​​​ത് ജ​​​ന്മ​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​വും സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​വും കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ പാ​​​ര്‍ട്ടി ച

കോ​​​ട്ട​​​യം: എ​​​സ്‌​​​ഐ​​​ആ​​​റി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ജ്യ​​​ത്ത് ന​​​ട​​​ന്ന വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക ക്ര​​​മ​​​ക്കേ​​​ട് ആ​​​ഗോ​​​ള മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​62-മത്‌ ജ​​​ന്മ​​​ദി​​​ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​എ​​​സ്ഐ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 23ന് ​​​എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പാ​​​ര്‍ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​ട്ട​​​യം ല​​​ക്ഷ്മി നി​​​വാ​​​സ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത അ​​​ഗ​​​സ്റ്റി​​​ന്‍ വ​​​ട്ട​​​ക്കു​​​ന്നേ​​​ല്‍, പി.​​​സി. ജേ​​​ക്ക​​​ബ്, വി.​​​വി. ജോ​​​ഷി എ​​​ന്നീ മു​​​തി​​​ര്‍ന്ന നേ​​​താ​​​ക്ക​​​ള്‍ക്ക് അം​​​ഗ​​​ത്വം പു​​​തു​​​ക്കി ന​​​ല്‍കി പാ​​​ര്‍ട്ടി​​​യു​​​ടെ പു​​​തി​​​യ മെം​​​ബ​​​ര്‍ഷി​​​പ്പ് പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു.

നേ​​​താ​​​ക്ക​​​ളാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍, ഡോ.​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, ഡോ. ​​​സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ്, ജോ​​​ണി നെ​​​ല്ലൂ​​​ര്‍, ജോ​​​ബ് മൈ​​​ക്കി​​​ള്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ്‍, പ്ര​​​ഫ. ലോ​​​പ്പ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : JoseKMani VoterList Irregularities Global HumanRightsCrisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up