Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global

എണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്

പാ​രീ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​വി​ത​ര​ണ ശൃം​ഖ​ല നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മാ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ഊ​ർ​ജ ഏ​ജ​ൻ​സി (ഐ​ഇ​എ)​യു​ടെ മു​ന്ന​റി​യി​പ്പ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​ത​ത​ട​സ​വു​മാ​ണ് പ്ര​തി​സ​ന്ധി​ക്കു പ്ര​ധാ​ന കാ​ര​ണം. എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​മാ​യി വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

ചി​ല പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ആ​റു​മാ​സം മ​തി​യാ​കു​മെ​ങ്കി​ലും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തു നീ​ണ്ടു​പോ​യേ​ക്കാം. വി​പ​ണി​യി​ലെ എ​ണ്ണ​യു​ടെ ല​ഭ്യ​ത കു​റ​യു​ന്ന​ത് വ​രും​മാ​സ​ങ്ങ​ളി​ൽ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഐ​ഇ​എ മേ​ധാ​വി ഡോ. ​ഫാ​ത്തി​ക് ബി​റോ​ൾ വ്യ​ക്ത​മാ​ക്കി.

എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രാ​ൻ ഈ ​സാ​ഹ​ച​ര്യം കാ​ര​ണ​മാ​കു​ന്നു.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഐ​ഇ​എ അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ എ​ണ്ണവി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ വി​ട്ടു​ന​ൽ​ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും വി​ത​ര​ണ​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി വർക്ക് അറ്റ് ഹോം നി​ർ​ദേ​ശ​ങ്ങ​ൾ ഐ​ഇ​എ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. വി​പ​ണി​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ നി​ക്ഷേ​പ​ക​രെ​യും വ​ലി​യ രീ​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​ച്ചാ​ൽ മാ​ത്ര​മേ എ​ണ്ണ​വി​പ​ണി​യി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മാ​റ്റം പ്ര​തീ​ക്ഷി​ക്കാ​നാ​കൂ. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു​ള്ള സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ക​മ്പ​നി​ക​ൾ എ​ണ്ണ​നീ​ക്ക​ത്തി​ന് മ​ടി​ക്കു​ന്നു. ഇ​ത് വി​ത​ര​ണ​ശൃം​ഖ​ല​യെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​ന്നു.

Kerala

ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു

കോ​ട്ട​യം: സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള ഏ​ത് പ​രി​ശ്ര​മ​വും, പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ-​സൃ​ഷ്ടി​ക​ർ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണെ​ന്ന് സു​പ്രീംകോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ പീ​സ് പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മാ​ധാ​ന​ത്തി​ന്‍റെ പൂ​ർ​ണ​വും സു​താ​ര്യ​വു​മാ​യ ഒ​രു ലോ​കം സൃ​ഷ്ടി​ക്കു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും ആ​ത്മ​പ​രി​ശോ​ധ​ന​യും ആ​ത്മീ​യ നി​യ​ന്ത്ര​ണ​വും മാ​ത്ര​മാ​ണ് ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മെ​ന്നും മു​ഖ്യാ​തി​ഥി​യും ന​യ​ത​ന്ത്ര വി​ദ​ഗ്ധ​നു​മാ​യ ടി.പി. ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​തം മ​നു​ഷ്യ​നെ വി​ഭ​ജി​ക്കാ​ൻ വേ​ണ്ടി​യ​ല്ല, മ​നു​ഷ്യ​നെ മ​നു​ഷ്യ​നോ​ട് ചേ​ർ​ക്കാ​നാ​ണെ​ന്ന് മി​യാ​വോ ബി​ഷ​പ് ഡോ. ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ പ​റ​ഞ്ഞു. സാ​ഹി​ത്യ സ​മ്മേ​ള​നം ഫാ. ​ബോ​ബി ജോ​സ്, പ്ര​ഫ.​ ജോ​ർ​ജ് തോ​മ​സ്, ഷി​ജി ജോ​ൺ​സ​ൺ, രേ​ഖ കെ. ​എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ൽ നി​യ​ന്ത്രി​ച്ചു.

റി​ലി​ജി​യ​സ് പാ​ർ​ല​മെ​ന്‍റി​ൽ സി​സ്റ്റ​ർ ഡോ. ​ആ​ർ​ദ്ര, സി​സ്റ്റ​ർ ജെ​സി മ​രി​യ, ബി​ഷ​പ് മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ, പ്ര​ഫ. ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വി​മ​ൻ​സ് പാ​ർ​ല​മെ​ന്‍റി​ൽ ദ​യാ ബാ​യി, സി​സ്റ്റ​ർ ഡോ. ​ജോ​വാ​ൻ ചു​ങ്ക​പു​ര എ​ന്നി​വ​രും മീ​ഡി​യ പാ​ർ​ല​മെ​ന്‍റി​ൽ ബ്ലെ​സി, ഡോ.​ബി​ബു നാ​രാ​യ​ണ​ൻ, ബി​ജോ​യ് ചെ​റി​യാ​ൻ, ജോ​സ് ഡേ​വി​ഡ് എന്നിവരും വി​ദ്യാ​ഭ്യാ​സ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ഫ. ഡോ. ​റൂ​ബി​ൾ രാ​ജ്, ഡോ. ​കെ. ക​മ​ല, അ​ഭി​ലാ​ഷ് ജോ​സ​ഫ്, ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം, ഡോ.​ ജി​ജി കൂ​ട്ടു​മ്മ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up