മാർ തോമസ് ആനിമൂട്ടിൽ
കണ്ണൂർ: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാർ തോമസ് ആനിമൂട്ടിലിന് മലബാർ മേഖലയുടെ സ്വീകരണം 20ന് നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നൽകുന്ന സ്വീകരണത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
കോട്ടയം അതിരൂപതയുടെ ചരിത്രത്തിൽ മലബാർ കുടിയേറ്റ മണ്ണിൽനിന്നുള്ള ആദ്യത്തെ മെത്രാനാണ് മാർ തോമസ് ആനിമൂട്ടിൽ.
Tags : MalabarReception MarThomasAnimoottil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash