കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ
വത്തിക്കാൻ സിറ്റി: സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രോ പ്രീഫെക്ടും ഫിലിപ്പീൻസ് സ്വദേശിയുമായ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയെ (69) കർദിനാൾ സംഘത്തിന്റെ ഡീനായി തെരഞ്ഞെടുത്തു.
കർദിനാൾ ജിയോവാന്നി ബത്തിസ്ത റേ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് നിയമനം. കർദിനാൾ സംഘത്തിന്റെ തലവനാകുന്ന ആദ്യ ആഫ്രോ-ഏഷ്യൻ പ്രതിനിധികളിൽ ഒരാളാണു കർദിനാൾ ടാഗ്ലെ.
നാല് മാർപാപ്പമാരുടെ കാലഘട്ടത്തിൽ വത്തിക്കാൻ കൂരിയയിൽ നിർണായക സേവനമനുഷ്ഠിച്ച കർദിനാൾ ജിയോവാന്നി ബത്തിസ്ത റേ ‘ഡീൻ എമരിറ്റസ്’ എന്ന പദവി വഹിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്കും തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിനും നേതൃത്വം നൽകിയത് കർദിനാൾ റേ ആയിരുന്നു.
Tags : CardinalLuisAntonioTagle Dean CollegeofCardinals Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash