Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dean

ക​ർ​ദി​നാ​ൾ ലൂ​യി​സ് അ​ന്‍റോ​ണി​യോ ടാ​ഗ്ലെ ക​ർ​ദി​നാ​ൾ സംഘം ഡീൻ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: സു​​​​​വി​​​​​ശേ​​​​​ഷ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്രോ ​​​​പ്രീ​​​ഫെ​​​​​ക്‌​​​​ടും ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സ് സ്വ​​​​​ദേ​​​​​ശി​​​​​യു​​​​​മാ​​​​​യ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ലൂ​​​​​യി​​​​​സ് അ​​​​​ന്‍റോ​​​​​ണി​​​​​യോ ടാ​​​​​ഗ്ലെ​​​​​യെ (69) ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ​സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ഡീ​​​​​നാ​​​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ജി​​​​​യോ​​​വാ​​​ന്നി ബ​​​​ത്തി​​​​സ്ത റേ ​​​​​സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​നെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ​സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​വ​​​​​നാ​​​​​കു​​​​​ന്ന ആ​​​​​ദ്യ ആ​​​​​ഫ്രോ-​​​​​ഏ​​​​​ഷ്യ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണു ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ടാ​​​​​ഗ്ലെ.

നാ​​​​​ല് മാ​​​​ർ​​​​പാ​​​​​പ്പ​​​​​മാ​​​​​രു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ വ​​​​​ത്തി​​​​​ക്കാ​​​​​ൻ കൂ​​​​രി​​​​യ​​​​യി​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സേ​​​​​വ​​​​​ന​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ച ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ജി​​​യോ​​​വാ​​​ന്നി ബ​​​​ത്തി​​​​സ്ത റേ ‘ഡീ​​​​​ൻ എ​​​​​മ​​​​​രി​​​​​റ്റ​​​​​സ്’ എ​​​​​ന്ന പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ക്കും.

ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ സം​​​​​സ്‌​​​​​കാ​​​​​ര​​​​​ച്ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കും തു​​​​​ട​​​​​ർ​​​​​ന്ന് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത കോ​​​​​ൺ​​​​​ക്ലേ​​​​​വി​​​​​നും നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​ത് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ റേ ​​​​​ആ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up