x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണം: ജേ​ക്ക​ബ് തോ​മ​സ്

വെബ് ഡെസ്ക്
Published: October 10, 2026 03:10 AM IST | Updated: October 10, 2026 03:10 AM IST

ജേ​​​​ക്ക​​​​ബ് തോ​​​​മ​​​​സ്.

കൊ​​​​ച്ചി: സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​ നേ​​​​തൃ​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ന്‍ ഡി​​​​ജി​​​​പി​​​​യും വി​​​​ജി​​​​ല​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ജേ​​​​ക്ക​​​​ബ് തോ​​​​മ​​​​സ്.

പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ കു​​​​റ്റം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​താ​​​​യി കോ​​​​ട​​​​തി​​​​ക്കു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​ നേ​​​​താ​​​​വാ​​​​യി തു​​​​ട​​​​രാ​​​​ന്‍ പി​​​​ണ​​​​റാ​​​​യിക്കു ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

സ​​​​തീ​​​​ശ​​​​നും വി​​​​.എ​​​​സും ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് അ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ല്‍ എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ല്‍ പി​​​​ണ​​​​റാ​​​​യിയുടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ സ്ഥി​​​​തി വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണെ​​​​ന്നും ജേ​​​​ക്ക​​​​ബ് തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.

Tags : PinarayiVijayan JacobThomas Resign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up