കൊച്ചി: സിഎംആര്എല് എക്സാലോജിക് കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് മുന് ഡിജിപിയും വിജിലന്സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ്.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കുന്നതായി കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തില് പ്രതിപക്ഷ നേതാവായി തുടരാന് പിണറായിക്കു കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
സതീശനും വി.എസും ചെന്നിത്തലയും പ്രതിപക്ഷ നേതാക്കളായിരുന്ന കാലത്ത് അവര്ക്കെതിരേ അഴിമതിക്കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നില്ല. എന്നാല് പിണറായിയുടെ കാര്യത്തില് സ്ഥിതി വ്യത്യസ്തമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.