ദക്ഷിണാഫ്രിക്കയിൽ കുടിയേറ്റക്കാർക്കെതിരേ പ്രതിഷേധിക്കുന്നവർ.
ഡർബൻ: ഇതര ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കെതിരേ ദക്ഷിണാഫ്രിക്കയിൽ പ്രതിഷേധം ശക്തം.
ഡർബനിലും ജൊഹാനസ്ബർഗിന്റെ പ്രാന്തത്തിലുള്ള സൊവേറ്റോ പട്ടണത്തിലും ഇന്നലെയുണ്ടായ അക്രമസംഭവങ്ങളിൽ വിദേശികളുടെ ഉടമസ്ഥതയിലുള്ള കച്ചവടസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും വാഹനങ്ങൾ തീവച്ചു നശിപ്പിക്കുകയുമുണ്ടായി.
കുടിയേറ്റക്കാരെ പുറത്താക്കാൻ ആവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ ദക്ഷിണാഫ്രിക്കയിൽ കൂടെക്കൂടെ ഉണ്ടാകാറുണ്ട്.
നിയമവിരുദ്ധമായി ദക്ഷിണാഫ്രിക്കയിൽ പ്രവേശിച്ച ചില കുടിയേറ്റക്കാർക്ക് അഭയത്തിന് അപേക്ഷ നല്കാവുന്നതാണെന്ന് അടുത്തിടെ കോടതിവിധി ഉണ്ടായതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിനു തുടക്കമിട്ടത്. ഒരു പ്രതിഷേധക്കാരനെ കുടിയേറ്റക്കാരൻ ആക്രമിച്ചുവെന്ന വാർത്ത അക്രമസംഭവങ്ങൾക്കും തുടക്കമിട്ടു.
Tags : Protests SouthAfrica AfricanMigrants Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash