Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AfricanMigrants

ആ​​​ഫ്രി​​​ക്ക​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം

ഡ​​​ർ​​​ബ​​​ൻ: ഇ​​​ത​​​ര ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്തം.

ഡ​​​ർ​​​ബ​​​നി​​​ലും ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ന്‍റെ പ്രാ​​​ന്ത​​​ത്തി​​​ലുള്ള സൊ​​​വേ​​​റ്റോ പ​​​ട്ട​​​ണ​​​ത്തി​​​ലും ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​ച്ച​​​വ​​​ട​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ കൂ​​​ടെ​​​ക്കൂ​​​ടെ ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ട്.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ചി​​​ല കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് അ​​​ഭ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ല്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ കോ​​​ട​​​തി​​​വി​​​ധി ഉ​​​ണ്ടാ​​​യ​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. ഒ​​​രു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര​​​നെ കു​​ടി​​യേ​​​റ്റ​​​ക്കാ​​​ര​​​ൻ ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്ന വാ​​​ർ​​​ത്ത അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കും തു​​​ട​​​ക്ക​​​മി​​​ട്ടു.

Latest News

Corehub Up