Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthAfrica

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഖ​നി അ​പ​ക​ടം; 14 പേ​ർ മ​രി​ച്ചു

ജൊ​​​​ഹന്നാ​​​​സ്ബ​​​​ർ​​​​ഗ്: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ഖ​​​​നി​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഖ​​​​ന​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 14 പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ജോ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗി​​​​നു വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റാ​​​​യി റു​​​​സ്ത്ത​​​​ൻ​​​​ബ​​​​ർ​​​​ഗ് ന​​​​ഗ​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള ഖ​​​​നി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഖ​​​​ന​​​​ന ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഉ​​​​പേ​​​​ക്ഷി​​​​ച്ച സ്വ​​​​ര്‍​ണ, പ്ലാ​​​​റ്റി​​​​നം ഖ​​​​നി​​​​ക​​​​ളി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണു ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലു​​​​ള്ള​​​​ത്.

Sports

ഇ​ന്ത്യ പി​ടി​മു​റു​ക്കി ; ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20 റ​ൺ​സി​നി​ടെ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മ​ർ​ക്രം (നാല്) , ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് (ആറ്), റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ (ഏഴ്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ബും​റ ര​ണ്ടും അ​ർ​ഷ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ എ​ട്ട് ഓ​വ​റി​ല്‍ മൂ​ന്നി​ന് 56 എ​ന്ന നി​ല​യി​ലാ​ണ്.

ഡി​വാ​ൾ​ഡ് ബ്ര​വി​സും (12) ഡോ​വി​ഡ് മി​ല്ല​റു​മാ​ണ് (25) ക്രീ​സി​ൽ. ടി 20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​യും ആ​ദ്യ മ​ത്സ​ര​മാ​ണി​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നാ​ലു​വീ​തം ജ​യ​ങ്ങ​ളു​മാ​യി ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

Sports

സൂ​പ്പ​ർ എ​ട്ട് ചി​ത്രം തെ​ളി​ഞ്ഞു; ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ളാ​യി. സിം​ബാ​ബ്‌​വെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കൊ​പ്പ​മു​ള്ള ടീ​മു​ക​ൾ. ‌

22ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 26ന് ​ചെ​ന്നൈ​യി​ൽ സിം​ബാ​ബ്‌​വെ​യെ നേ​രി​ടു​ന്ന ഇ​ന്ത്യ മാ​ർ​ച്ച് ഒ​ന്നി​ന് കോ​ൽ​ക്ക​ത്ത​യി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​യും ക​ളി​ക്കും.

ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ക​ളി​ച്ച മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ചാ​ണ് ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന ക​ളി​യി​ൽ ഇ​ന്ത്യ ഇ​ന്ന് നെ​ത​ർ​ല​ൻ​ഡ്‌​സി​നെ നേ​രി​ടും. അ​തേ​സ​മ​യം ബു​ധ​നാ​ഴ്‌​ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ കീ​ഴ​ട​ക്കാ​നാ​യാ​ൽ പാ​ക്കി​സ്ഥാ​നും എ ​ഗ്രൂ​പ്പി​ൽ നി​ന്ന് സൂ​പ്പ​ർ എ​ട്ടി​ലെ​ത്തും.

ശ്രീ​ല​ങ്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സീ​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ളും സൂ​പ്പ​ർ എ​ട്ടി​ൽ പ്ര​വേ​ശി​ച്ചു. ചൊ​വ്വാ​ഴ്‌​ച അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് സിം​ബാ​ബ്‌​വെ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ പു​റ​ത്താ​കു​ക​യും ചെ​യ്തു.

Sports

വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത്രി​ല്ല​ർ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 233 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് വി​ക്ക​റ്റും മൂ​ന്ന് പ​ന്തും ‌‌അ​വ​ശേ​ഷി​ക്കെ മ​റി​ക​ട​ന്നു.

സ്കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 232/6, ദ​ക്ഷി​ണാ​ഫ്രി​ക്ക 235/7 (49.3). 62 റ​ണ്‍​സെ​ടു​ത്ത കോ​ളെ ട്ര​യോ​ണി​ന്‍റെ​യും 56 റ​ണ്‍​സെ​ടു​ത്ത മ​രി​സാ​നെ കാ​പ്പി​ന്‍റെ​യും പോ​രാ​ട്ട​മാ​ണ് ഒ​രു ഘ​ട്ട​ത്തി​ല്‍ 78-5ലേ​ക്ക് വീ​ണ് തോ​ല്‍​വി മു​ന്നി​ല്‍​ക്ക​ണ്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് മു​ന്‍​നി​ര​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് 232 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഫ​ര്‍​ഗാ​ന ഹ​ഖ് (30), റൂ​ബി​യ ഹൈ​ദ​ര്‍ (25), അ​ര്‍​മി​ന്‍ അ​ക്ത​ര്‍ (50), ക്യാ​പ്റ്റ​ന്‍ നി​ഗ​ര്‍ സു​ല്‍​ത്താ​ന (32), ഷോ​ര്‍​ണ അ​ക്ത​ര്‍ (51) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഓ​ൻ​കു​ലു​ലോ​കൊ ലാ​ബ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ നാ​ദി​ൻ ഡി. ​ക്ലെ​ർ​ക്ക്, ഷ്ളോ​യി ട്ര​യോ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ അ​വ​ർ തോ​ല്‍​പ്പി​ച്ചി​രു​ന്നു. ജ​യ​ത്തോ​ട ആ​റ് പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. നാ​ല് ക​ളി​ക​ളി​ല്‍ ര​ണ്ട് പോ​യി​ന്‍റു​ള്ള ബം​ഗ്ലാ​ദേ​ശ് ആ​റാം സ്ഥാ​ന​ത്താ​ണ്.

Sports

ക്ലെ​ർ​ക്കി​നും ലോ​റ​യ്ക്കും അ​ർ​ധ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. സ്കോ​ർ ഇ​ന്ത്യ: 251/10 (49.5) ദ​ക്ഷി​ണാ​ഫ്രി​ക്ക് 252/7 ( 48.5). ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 252 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക് ഏ​ഴു പ​ന്തും മൂ​ന്നു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു.

രണ്ടാമത് ബാറ്റ് ചെയ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. സ്കോ​ർ ബോ​ർ​ഡി​ൽ ആ​റു റ​ൺ​സ് ആ​യ​പ്പോ​ഴേ​ക്കും ത​സ്മി​ൻ ബ്രി​ട്ട്സ് പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. തു​ട​ർ​ന്ന് വ​ന്ന​വ​ർ​ക്ക് നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ൽ 81/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ ലോ​റ വോ​ൾ​വാ​ർ​ട്ട് (70) ന​ടൈ​ൻ ഡി ​ക്ലെ​ർ​ക്ക് (84) എ​ന്നി​വ​ർ ക​ളം നി​റ​ഞ്ഞ​തോ​ടെ ക​ളി ഇ​ന്ത്യ​യു​ടെ കൈ​യി​ൽ നി​ന്നും വ​ഴു​തി​പ്പോ​യി. ക്ലോ ​ട്ര​യ​ൺ (49) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി ക്രാ​ന്തി ഗൗ​ഡും സ്നേ​ഹ് റാ​ണ​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 251 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​ച്ച ഘോ​ഷി​ന്‍റെ (94) ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. 102 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ആ​റു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ ഇ​ന്ത്യ​യെ റി​ച്ച - അ​മ​ന്‍​ജോ​ത് കൗ​ര്‍ (13) സ​ഖ്യ​മാ​ണ് വ​ൻ നാ​ണ​ക്കേ​ടി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​വ​രും 51 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. പി​ന്നാ​ലെ റി​ച്ച​യ്‌​ക്കൊ​പ്പം സ്‌​നേ​ഹ് റാ​ണ ക്രീ​സി​ല്‍ (33) എ​ത്തി​യ​തോ​ടെ സ്കോ​റി​ന്‍റെ വേ​ഗം കൂ​ടി. ഇ​രു​വ​രും 53 പ​ന്തി​ല്‍ 88 റ​ണ്‍​സാ​ണ് കൂ​ട്ടി​ചേ​ര്‍​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ച‌​ലോ ട്രി​യ​ൻ മൂ​ന്നും മ​രി​സെ​യ്ൻ കാ​പ്, ന​ദി​ൻ ഡി ​ക്ല​ർ​ക്ക്, നൊ​ൻ​കു​ലു​ലെ​കോ മ​ബ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Sports

ത​സ്മി​ന്‍ ബ്രി​റ്റ്‌​സി​ന് ത​ക​ര്‍​പ്പ​ന്‍ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

ഇ​ൻ​ഡോ​ർ: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ ആ​റു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. കി​വീ​സ് ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ്രോ​ട്ടീ​സ് ഓ​പ്പ​ണ​ർ ത​സ്മി​ൻ ബ്രി​റ്റ്സ് (101), സു​ൻ ലൂ​സ് (83) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്കോ​ർ: ന്യൂ​സി​ലാ​ൻ​ഡ് 231/10 (47.5) ദ​ക്ഷി​ണാ​ഫ്രി​ക്ക 234/4 (40.5). ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ലാ​ൻ​ഡ് 47.5 ഓ​വ​റി​ൽ 231 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ (85) ആ​ണ് ടോ​പ് സ്കോ​റ​ർ. ബ്രൂ​ക് ഹാ​ലി​ഡേ (45), ഓ​പ്പ​ണ​ർ ജോ​ർ​ജി​യ പ്ലി​മ​ർ (31) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഓ​ൻ​കു​ലു​ലേ​കോ ലാ​ബ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. മാ​രി​സ​ൻ കേ​പ്, അ​യാ​ബോം​ഗ ഖാ​ക, നാ​ദി​ൻ ഡി ​ക്ലെ​ർ​ക്, ലോ ​ടൈ​റ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇം​ഗ്ല​ണ്ടി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Latest News

Corehub Up