ആർച്ച്ബിഷപ് ക്രിസ്റ്റോഫ് സാക്കിയ എൽ-കാസിസ്
ന്യൂയോർക്ക്: മാനുഷിക മൂല്യങ്ങൾക്കും വ്യക്തിത്വത്തിന്റെ അന്തസിനും വിരുദ്ധമായ വധശിക്ഷ ലോകമെമ്പാടും പൂർണമായി നിരോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടു വത്തിക്കാൻ.
യുഎൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിനു മുന്നോടിയായി നടന്ന മൂന്നാം യോഗത്തിലാണ് വത്തിക്കാന്റെ നിരീക്ഷകൻ ആർച്ച്ബിഷപ് ക്രിസ്റ്റോഫ് സാക്കിയ എൽ-കാസിസ് ഈ ആവശ്യം ഉന്നയിച്ചത്.
കുറ്റകൃത്യങ്ങൾ എത്ര കഠിനമാണെങ്കിലും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ ഭരണകൂടങ്ങൾക്ക് അവകാശമില്ലെന്നു വത്തിക്കാൻ വ്യക്തമാക്കി.
ശിക്ഷയുടെ ലക്ഷ്യം പകപോക്കലല്ല. മറിച്ചു തെറ്റ് ചെയ്തയാളെ തിരുത്തി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരികയാണ്. ഒരു നിരപരാധി വധിക്കപ്പെട്ടാൽ പിന്നീട് തിരുത്താൻ കഴിയില്ല.
വധശിക്ഷ നിലവിലുള്ള രാജ്യങ്ങളും യുഎസിലെ സംസ്ഥാനങ്ങളും ശിക്ഷ നടപ്പാക്കുന്നത് ഉടൻ നിർത്തിവയ്ക്കണമെന്നും വധശിക്ഷ നിരോധിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു.
Tags : DeathPenalty Banned Worldwide Vatican UN ArchbishopChristopheZakhia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash