x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ; ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ കോ​​​​ട്ട​​​​ കെ​​​​ട്ടി പൊ​​​ലി​​​​സ്

വെബ്ഡെസ്ക്
Published: October 10, 2026 02:56 AM IST | Updated: October 10, 2026 03:11 AM IST

ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​ പ​​​രി​​​പാ​​​ടി ത​​​​ട​​​​യാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​യ സുരക്ഷ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​ജെ​​​​പി) ഇ​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​രി​​​ക്കു​​​ന്ന ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​ പ​​​രി​​​പാ​​​ടി ത​​​​ട​​​​യാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ​​​സ​​​​ന്നാ​​​​ഹ​​​​ങ്ങ​​​​ൾ.

പൊ​​​ലി​​​സി​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്കു സ​​​​മാ​​​​ന​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രും പൊ​​​ലി​​​സും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സി​​​​ജെ​​​​പി​​​​ക്കു​​​ പു​​​​റ​​​​മെ വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​യ എ​​​​സ്എ​​​​ഫ്ഐ, ഐ​​​​സ, എ​​​ഐ​​​എ​​​​സ്എ​​​​ഫ്, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ എ​​​എ​​​എ​​​​സ്​​​​എ​​​പി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കും. പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളും സി​​​​പി​​​എ​​​​മ്മും സം​​​​യു​​​​ക്ത കി​​​​സാ​​​​ൻ മോ​​​​ർ​​​​ച്ച (എ​​​​സ്കെ​​​എം) ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഇ​​​ന്നു ന​​​​ട​​​​ക്കാ​​​​നി​​​​രു​​​​ന്ന സി​​​പി​​​എം കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ചു. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി, മ​​​​ഹു​​​​വ മൊ​​​​യ്ത്ര, സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ യോ​​​​ഗേ​​​​ന്ദ്ര യാ​​​​ദ​​​​വ്, അ​​​​ഞ്ജ​​​​ലി ഭ​​​​ര​​​​ദ്വാ​​​​ജ്, പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ, ക​​​​പി​​​​ൽ സി​​​​ബ​​​​ൽ എം​​​പി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യേ​​​​ക്കും.

മെ​​​​ട്രോ​​​​യും ട്രെ​​​​യി​​​​നു​​​​കളും റ​​​​ദ്ദാ​​​​ക്കി

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് എ​​​​ത്താ​​​​തി​​​​രി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ 45 മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ച്ചു. ന്യൂ​​​​ഡ​​​​ൽ​​​​ഹി, ഹ​​​​സ്ര​​​​ത്ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്കു രാ​​​​വി​​​​ലെ എ​​​​ത്തേ​​​​ണ്ട പ്ര​​​​ധാ​​​​ന എ​​​​ക്സ്പ്ര​​​​സ്, മെ​​​​യി​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക്യാ​​​​ബ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കും ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലെ പു​​​​തി​​​​യ ബു​​​​ക്കിം​​​​ഗു​​​​ക​​​​ൾ​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

ചി​​​​ല്ല, ഗാ​​​​സി​​​​പ്പു​​​ർ, അ​​​​പ്സ​​​​ര, സിം​​​​ഫു തു​​​​ട​​​​ങ്ങി​​​​യ അ​​​​തി​​​​ർ​​​​ത്തി പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ദ്വി​​​​ത​​​​ല ബാ​​​​രി​​​​ക്കേ​​​​ഡിം​​​​ഗ് സ്ഥാ​​​​പി​​​​ച്ചു. ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ന്‍റെ നാ​​​​ലു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​നും നി​​​​രോ​​​​ധ​​​​ന​​​മേ​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​രു​​​​ത​​​​ൽ ത​​​​ട​​​​ങ്ക​​​​ലും

ഡ​​​​ൽ​​​​ഹി പൊ​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ നൂ​​​​പു​​​​ർ പ്ര​​​​സാ​​​​ദി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം 23,000 മു​​​​ത​​​​ൽ 25,000 വ​​​​രെ​​​​യു​​​​ള്ള കേ​​​​ന്ദ്രസേ​​​ന​​​യെ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 7,000 സി​​​ആ​​​​ർ​​​പി​​​എ​​​​ഫ് ഭ​​​​ട​​​​ന്മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ 15 താ​​​​ത്കാ​​​​ലി​​​​ക ത​​​​ട​​​​ങ്ക​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും സ​​​​ജ്ജ​​​​മാ​​​​ക്കി.

പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തെ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് പൊ​​​ലി​​​​സ് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വ​​​​ൻ അ​​​​റ​​​​സ്റ്റും ക​​​​സ്റ്റ​​​​ഡി​​​​യും ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. സി​​​ജെ​​​പി നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ ഇ​​​​ൻ ചാ​​​​ർ​​​​ജ് ദീ​​​​പ​​​​ക് ബ​​​​ലി​​​​യാ​​​​നെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി.

പൂ​​​​ന​​​​യി​​​​ൽ​​​നി​​​​ന്നു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എ​​​ഐ​​​എ​​​​സ്എ​​​​ഫി​​​​ന്‍റെ 22 വ​​​​നി​​​​താ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് പൊ​​​ലി​​​​സ് ഭോ​​​പ്പാ​​​ലി​​​ൽ വ​​​ച്ച് ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.
എ​​​​സ്എ​​​​ഫ്​​​​ഐ ഗു​​​​ജ​​​​റാ​​​​ത്ത് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി, അ​​​​ഖി​​​​ലേ​​​​ന്ത്യാ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ക്കം രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​യ​​​​താ​​​​യി സ​​​മ​​​ര​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

Tags : StrictRestrictions Delhi Police FortifyJanta Mantar. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up