x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹൂ​തി ആക്രമണം; പൈ​ല​റ്റ് ഉ​ൾ​പ്പ​ടെ മൂ​ന്നുപേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ്ഡെസ്ക്
Published: October 10, 2026 02:47 AM IST | Updated: October 10, 2026 03:11 AM IST

sഹ​​​​​മൂ​​​​​ദ് അ​​​​​ലി അ​​​​​ൽ ക​​​​​ൽ​​​​​ത്താ​​​​​മി​​​​​

റി​​​​​യാ​​​​​ദ്/​​​​​ദു​​​​​ബാ​​​​​യ്: സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യു​​​​​ടെ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ റി​​​​​യാ​​​​​ദി​​​​​ലെ കിം​​​​​ഗ് ഖാ​​​​​ലി​​​​​ദ് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​നു​​​​നേ​​​​രേ യെ​​​​​മ​​​​​നി​​​​​ലെ ഹൂ​​​​​തി വി​​​​​മ​​​​​ത​​​​​ർ വ്യാ​​​ഴാ​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ സൗ​​​​​ദി പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​യ മൂ​​​​​ന്നു​​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ സൗ​​​​​ദി ദേ​​​​​ശീ​​​​​യ വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ സൗ​​​​​ദി​​​​​യ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സി​​​​​ന്‍റെ പൈ​​​​​ല​​​​​റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ ഹ​​​​​മൂ​​​​​ദ് അ​​​​​ലി അ​​​​​ൽ ക​​​​​ൽ​​​​​ത്താ​​​​​മി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ വി​​​​​ദേ​​​​​ശി​​​​​ക​​​​​ള​​​​​ട​​​​​ക്കം നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന അ​​​​​ടി​​​​​സ്ഥാ​​​​​ന ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന സൗ​​​​​ദി​​​​​യ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സി​​​​​ന്‍റെ വി​​​​​മാ​​​​​ന​​​​​ത്തി​​​​​നും കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു. അ​​​​​ന്താ​​​​​രാ​​​​ഷ്‌​​​​ട്ര എ​​​​​ണ്ണ​​​​​ക്ക​​​​​മ്പ​​​​​നി ത​​​​​ല​​​​​വ​​​​​ന്മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​നം റി​​​​​യാ​​​​​ദി​​​​​ൽ ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണ് ഈ ​​​​​ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ച്ച​​​​​താ​​​​​യി സൗ​​​​​ദി സി​​​​​വി​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ അ​​​​​ഥോ​​​​​റി​​​​​റ്റി അ​​​​​റി​​​​​യി​​​​​ച്ചു.

എ​​​​​ന്നാ​​​​​ൽ മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ എ​​​​​മി​​​​​റേ​​​​​റ്റ്‌​​​​​സ്, ഇ​​​​​ത്തി​​​​​ഹാ​​​​​ദ്, ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ്, എ​​​​​യ​​​​​ർ അ​​​​​റേ​​​​​ബ്യ തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​മു​​​​​ഖ യു​​​​എ​​​​ഇ വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ റി​​​​​യാ​​​​​ദി​​​​​ലേ​​​​​ക്കു​​​​​ള്ള ചി​​​​​ല സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ റ​​​​​ദ്ദാ​​​​​ക്കു​​​​​ക​​​​​യോ സ​​​​​മ​​​​​യം പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

മ​​​​​ക്ക, മ​​​​​ദീ​​​​​ന എ​​​​​ന്നീ പു​​​​​ണ്യ​​​​​ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യൊ​​​ഴി​​​കെ സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​ൻ വ്യോ​​​​​മാ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള എ​​​​​ല്ലാ വി​​​​​മാ​​​​​ന​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ളും ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​മെ​​​​​ന്ന് ഹൂ​​​​​തി​​​​​ക​​​​​ൾ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​പ​​​​​ക​​​​​ട​​​​​സാ​​​​​ധ്യ​​​​​ത ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് സൗ​​​​​ദി വ്യോ​​​​​മാ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലൂ​​​​​ടെ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ത്ത​​​​​രു​​​​​തെ​​​​​ന്നും ജാ​​​​​ഗ്ര​​​​​ത പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ സേ​​​​​ഫ്റ്റി ഏ​​​​​ജ​​​​​ൻ​​​​​സി വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ദേ​​​​ശം ന​​​​​ൽ​​​​​കി.

തിരിച്ചടിച്ച് സൗ​​​​​ദി സ​​​​​ഖ്യ​​​​​സേ​​​​​ന

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ യെ​​​​​മ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ സ​​​​​നാ​​​​​യി​​​​​ലു​​​​​ള്ള ഹൂ​​​​​തി കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​നേ​​​​രേ സൗ​​​​​ദി സ​​​​​ഖ്യ​​​​​സേ​​​​​ന ശ​​​​​ക്ത​​​​​മാ​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി. റി​​​​​യാ​​​​​ദി​​​​​ലേ​​​​​ക്കു വി​​​​​ക്ഷേ​​​​​പി​​​​​ച്ച മൂ​​​​​ന്ന് റോ​​​​​ക്ക​​​​​റ്റ് ലോ​​​​​ഞ്ച​​​​​റു​​​​​ക​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ച്ചു ന​​​​​ശി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യും റി​​​​​യാ​​​​​ദി​​​​​നു​​​​ നേ​​​​രേ വ​​​​​ന്ന മ​​​​​റ്റു ര​​​​​ണ്ട് ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ലു​​​​​ക​​​​​ൾ പ്ര​​​​​തി​​​​​രോ​​​​​ധ​​​ സം​​​​​വി​​​​​ധാ​​​​​ന​​​​​മു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ത​​​​​ക​​​​​ർ​​​​​ത്ത​​​​​താ​​​​​യും സൗ​​​​​ദി സൈ​​​​​ന്യം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

Tags : HouthiAattack RiyadhAirport pilo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up