പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഭാവിയിലെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി വൈദ്യുതി വാങ്ങൽ കരാറുകൾക്കു കേരളം ശ്രമിക്കുന്നതിനിടെ, എൻടിപിസി ലിമിറ്റഡിൽനിന്ന് മൂന്ന് വർഷത്തേക്കു 177 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു.
കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബിക്ക് അനുമതി നല്കി. എന്‍ടിപിസിയുടെ ബിഹാറിലുള്ള ബര്‍ഹ് താപവൈദ്യുതി നിലയത്തില്‍നിന്നാണ് വൈദ്യുതി ലഭിക്കുക.
ബര്‍ഹ് സ്റ്റേജ് ഒന്നില്‍നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കില്‍ 80 മെഗാവാട്ടും സ്റ്റേജ് രണ്ടില്‍ നിന്ന് യൂണിറ്റിന് 4.67 രൂപ നിരക്കില്‍ 97 മെഗാവാട്ടും വൈദ്യുതിയാണ് ലഭിക്കുക. 2029 മാര്‍ച്ച് വരെ ഈ വൈദ്യുതി ലഭിക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി ക്ഷാമത്തിന് താത്കാലിക ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
Tags : Electricity NTPC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash