ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതിന് പിന്നാലെ അവരെ അതിരൂക്ഷമായി വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന് കണ്ടെത്തിയ യുഎൻ അന്വേഷണ കമ്മീഷനെ നയിച്ച നവി പിള്ളയെ "ജൂത വിദ്വേഷി" എന്നും "അഴിമതിക്കാരിയായ പ്രോസിക്യൂട്ടർ" എന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചത്.
നൊബേൽ സമ്മാന സമിതിക്ക് ധാർമിക ദിശാബോധം നഷ്ടപ്പെട്ടുവെന്നും ജൂതരാഷ്ട്രത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നവർക്കാണ് ഈ ഉയർന്ന ബഹുമതി നൽകിയിരിക്കുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഗാസയിലെ ഇസ്രയേൽ നടപടികളെ വംശഹത്യ എന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ തലവയായിരുന്നു നവി പിള്ള. ഈ പശ്ചാത്തലത്തിലാണ് അവർക്കെതിരെ ഇസ്രയേൽ കടുത്ത വിമർശനവുമായി എത്തിയിരിക്കുന്നത്.
Tags : BenjaminNetanyahu IsraeliPrimeMinister NobelPrize NaviPillai LatestNews DeepikaNews