Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IsraeliPrimeMinister

ന​വി പി​ള്ള​യ്ക്ക് നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച​തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ന​വി പി​ള്ള​യ്ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ അ​വ​രെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്ത്. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വം​ശ​ഹ​ത്യ ന​ട​ത്തു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ യു​എ​ൻ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ന​യി​ച്ച ന​വി പി​ള്ള​യെ "ജൂ​ത വി​ദ്വേ​ഷി" എ​ന്നും "അ​ഴി​മ​തി​ക്കാ​രി​യാ​യ പ്രോ​സി​ക്യൂ​ട്ട​ർ" എ​ന്നു​മാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

നൊ​ബേ​ൽ സ​മ്മാ​ന സ​മി​തി​ക്ക് ധാ​ർ​മി​ക ദി​ശാ​ബോ​ധം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ജൂ​ത​രാ​ഷ്ട്ര​ത്തി​നെ​തി​രെ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഉ​യ​ർ​ന്ന ബ​ഹു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ ന​ട​പ​ടി​ക​ളെ വം​ശ​ഹ​ത്യ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സ്വ​ത​ന്ത്ര അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ത​ല​വ​യാ​യി​രു​ന്നു ന​വി പി​ള്ള. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ർ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 

 

 

 

 

 

 

 

 

 

 

 

 

 

Latest News

Corehub Up