സ്റ്റോക്ക്ഹോം: 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. കാൾ ഡെയ്സെറോത്ത്(54), പീറ്റർ ഹൈഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്കാണ് പുരസ്കാരം ഇത്തവണ പുരസ്കാരം.
അമേരിക്കൻ, ജർമൻ ഗവേഷകരാണ് പുരസ്കാരത്തിന് അർഹരായ മൂവരും. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നോബൽ സമ്മാനം.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലാണ് കാൾ ഡെയ്സെറോത്ത് പ്രവർത്തിക്കുന്നത്. പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് യൂണിവേഴ്സിറ്റിയിലുമാണ് പ്രവർത്തിക്കുന്നത്.